വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് ഇന്നോവ പാഞ്ഞത് 8 കിലോമീറ്റര്‍, തിരുവല്ല സ്വദേശിയെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി
വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് ഇന്നോവ പാഞ്ഞത് 8 കിലോമീറ്റര്‍, തിരുവല്ല സ്വദേശിയെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി
തിരുവല്ല സ്വദേശി ഗോകുല്‍ ബിനു ആണ് വാഹനം ഓടിച്ചത്.
Nov 4, 2026, 05:54 IST
പായിപ്പാട് മുതല്‍ കണ്ണോട്ട വരെ 8 കിലോമീറ്ററാണ് ഇന്നോവ കാര്‍ അപകടം ഉണ്ടാക്കി യാത്ര ചെയ്തത്.
കോട്ടയം തെങ്ങണയില്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ വാഹനം നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി. പായിപ്പാട് മുതല്‍ കണ്ണോട്ട വരെ 8 കിലോമീറ്ററാണ് ഇന്നോവ കാര്‍ അപകടം ഉണ്ടാക്കി യാത്ര ചെയ്തത്.
തിരുവല്ല സ്വദേശി ഗോകുല്‍ ബിനു ആണ് വാഹനം ഓടിച്ചത്. അപകടം ഉണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ മറ്റ് വാഹനങ്ങളില്‍ പിന്തുടര്ന്നാണ് പിടിച്ചത്. വാഹനവും ഡ്രൈവറേയും തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ കാറിന്റെ മുന്നിലെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഡിസ്ക് റോഡില്‍ ഉരഞ്ഞാണ് ഓടിയത്.