പുൽപ്പള്ളിയിൽ കൂട്ടിലായ കടുവയുടെ മുൻകാലുകൾക്ക് പരിക്ക്; ചികിത്സ തുടങ്ങി
പുൽപ്പള്ളി അമരക്കുനിയിൽ കൂട്ടിലായ കടുവയെ വനപാലകർ പരിശോധിച്ചു. ഡി.എഫ്.ഒ അജിത്ത് കെ. രാമൻ, വെറ്റിനറി ഡോക്ടർ മാരായ അജേഷ് മോഹൻദാസ്, ഇല്യാസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ച ശേഷം ചികിത്സ തുടങ്ങുകയും ചെയ്തു.
Jan 17, 2025, 22:41 IST
ബത്തേരി: പുൽപ്പള്ളി അമരക്കുനിയിൽ കൂട്ടിലായ കടുവയെ വനപാലകർ പരിശോധിച്ചു. ഡി.എഫ്.ഒ അജിത്ത് കെ. രാമൻ, വെറ്റിനറി ഡോക്ടർ മാരായ അജേഷ് മോഹൻദാസ്, ഇല്യാസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ച ശേഷം ചികിത്സ തുടങ്ങുകയും ചെയ്തു.
ഏകദേശം 8 വയസ്സുള്ള പെൺ കടുവയുടെ മുൻ കാലുകൾക്ക് ചെറിയ പരിക്കുകൾ ഉണ്ട്. നാടിനെ വിറപ്പിച്ച കടുവ ഇന്നലെ രാത്രിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്.