കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക് ജീവനക്കാരൻ മരിച്ചു
കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു.അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു.
ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കൽ ദേവാലയത്തിൽ ആർ കുഞ്ഞുമോന്‍റെയും ഷൈലജയുടെയും ഏക മകൻ ദേവാനന്ദൻ (27) ആണ് മരിച്ചത്.
കാക്കനാട്: കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു.അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കൽ ദേവാലയത്തിൽ ആർ കുഞ്ഞുമോന്‍റെയും ഷൈലജയുടെയും ഏക മകൻ ദേവാനന്ദൻ (27) ആണ് മരിച്ചത്.
ഇൻഫോപാർക്കിലെ 'കീവാല്യൂ സോഫ്റ്റ്‌വെയർ' കമ്പനിയിലെ ജീവനക്കാരനായിരുന്നു.വിവിധ ഐടി കമ്പനികളിലെ ജീവനക്കാരായ ആര്യജിത്ത്, സിദ്ധാർഥ്, അർജുൻ, ആദർശ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ഇവരിൽ ആര്യജിത്തിന്റെ പരിക്ക് ഗുരുതരമാണ്. ഇന്നലെ പുലർച്ചെ 2.30ഓടെ ഇൻഫോപാർക് റോഡിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ച് കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ ഡോർ തകർന്നതോടെ മൂന്ന് പേർ പുറത്തേക്ക് തെറിച്ചുവീണു. റോഡിൽ തലയടിച്ചുവീണ ദേവാനന്ദനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.