പകർച്ചവ്യാധി കേസുകൾ ഉയരുന്നു;സംസ്ഥാനത്ത് ഇന്നലെ പനിബാധിച്ച് ചികിത്സ തേടിയത് 12,707 പേർ

സംസ്ഥാനത്ത് പകർച്ചവ്യാധി കേസുകൾ ഉയരുന്നു. ഇന്നലെ മാത്രം 12707 പേരാണ് പനിബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 296 പേർക്ക് ഡെങ്കിയും 12 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

 

കടുത്ത പനിയും വിറയലോ കഠിനമായ തലവേദനയോ അനുഭവപ്പെട്ടാൽ ആശുപത്രിയിൽ ചികിത്സ തേടണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 തിരുവനന്തപുരം:  സംസ്ഥാനത്ത് പകർച്ചവ്യാധി കേസുകൾ ഉയരുന്നു. ഇന്നലെ മാത്രം 12707 പേരാണ് പനിബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 296 പേർക്ക് ഡെങ്കിയും 12 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

ഇന്നലെ ആറുപേർക്ക് കൂടി ഷി​ഗെല്ല ​രോ​ഗവ്യാപനമുണ്ടായതായാണ് വിവരം. കടുത്ത പനിയും വിറയലോ കഠിനമായ തലവേദനയോ അനുഭവപ്പെട്ടാൽ ആശുപത്രിയിൽ ചികിത്സ തേടണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം രണ്ടു വീതം, തിരുവനന്തപുരം, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണ്‍ മാസം 172 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 248 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (58), വയനാട് (23), തൃശൂര്‍ (12) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (24), തിരുവനന്തപുരം (18), കണ്ണൂര്‍ (11), കൊല്ലം (12), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.