കൊടുങ്ങല്ലൂരില്‍ ഫ്‌ലാറ്റിലെ ഫ്രിജില്‍ ശിശുവിന്റെ ഭ്രൂണം; ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തു
ഇവര്‍ ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്.
Mar 24, 2026, 07:25 IST
ഫ്‌ലാറ്റിലെ താമസക്കാരായ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തു.
കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റിലെ ഫ്രിജില്‍ നിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫ്രിജില്‍ ബോക്‌സിലാക്കി സൂക്ഷിച്ച നിലയില്‍ ഭ്രൂണം കണ്ടെത്തിയത്. ഫ്‌ലാറ്റിലെ താമസക്കാരായ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തു.
ഇവര്‍ ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. മൂന്ന് മാസം മുമ്പ് ഫ്‌ലാറ്റില്‍ താമസമാക്കിയതെന്നും മൂന്ന് മാസമായി ഗര്‍ഭിണിയായിരുന്നുവെന്നും ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെടുകയും ശുചിമുറിയില്‍ വെച്ച് ഭ്രൂണം പുറത്ത് വരികയായിരുന്നുവെന്നു യുവതി പറഞ്ഞു. നശിപ്പിച്ച് കളയാന്‍ മാനസികമായി ബുദ്ധിമുട്ട് നേരിട്ടതുകൊണ്ടാണ് എന്തു ചെയ്യണമെന്നറിയാതെ ബോക്‌സിലാക്കി സൂക്ഷിച്ചതെന്നാണ് ദമ്പതികള്‍ പൊലീസിനോട് പറഞ്ഞത്.