കെഎസ്‌ആര്‍ടിസി പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താന്‍ വ്യവസായ ട്രിബ്യൂണല്‍ വിധി

കെഎസ്‌ആര്‍ടിസി പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താന്‍ വ്യവസായ ട്രിബ്യൂണലിന്റെ ഉത്തരവ്.നാലാഴ്ചക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കണമെന്നും ട്രിബ്യൂണല്‍ വിധിച്ചു.

 

2018ൽ പിഎസ്‍സി റാങ്ക് പട്ടിക വന്നതിന് പിന്നാലെ ഹൈക്കോടതി ഉത്തരവിനെ തുട‍ർന്ന് പിരിച്ചുവിട്ട 3055 ജീവനക്കാരെ തിരിച്ചെടുക്കണം.

തിരുവനന്തപുരം:  പിരിച്ചുവിട്ട എംപാനൽ ജീവനക്കാർക്ക് ആശ്വാസവാർത്ത, കെഎസ്‌ആര്‍ടിസി പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താന്‍ വ്യവസായ ട്രിബ്യൂണലിന്റെ ഉത്തരവ്.നാലാഴ്ചക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കണമെന്നും ട്രിബ്യൂണല്‍ വിധിച്ചു.

2018ൽ പിഎസ്‍സി റാങ്ക് പട്ടിക വന്നതിന് പിന്നാലെ ഹൈക്കോടതി ഉത്തരവിനെ തുട‍ർന്ന് പിരിച്ചുവിട്ട 3055 ജീവനക്കാരെ തിരിച്ചെടുക്കണം. അർഹരായവരെ സ്ഥിരപ്പെടുത്തണം. നാലാഴ്ചക്കുളളിൽ നടപടികൾ പൂർത്തിയാക്കണം. പിരിച്ചുവിട്ട സമയം മുതൽ ഇതുവരെയുളള 50 ശതമാനം വേതനം നൽകണം.

സ്ഥിരപ്പെടുത്താൻ ഒഴിവില്ലെങ്കിൽ അടുത്ത അഞ്ച് വർഷത്തിനിടെ പകുതി നിയമനം എംപാനലുകാർക്കായി മാറ്റിവെക്കണം. കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷൻ അഡ്വ. ലിജു സ്റ്റീഫൻ മുഖേന നൽകിയ ഹർജിയിലാണ് ഉത്തരവ്.ട്രിബ്യൂണലിന്റെത് ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായ വിധിയായതിനാല്‍ നിയമോപദേശം തേടിയ ശേഷം തുടര്‍നടപടിയാകാമെന്നാണ് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റിന്റെ നിലപാട്.