ഇൻഡിഗോ വിമാന പ്രതിസന്ധി; മറുപടികളിൽ പാർലമെൻററി സമിതിക്ക് അതൃപ്തി

വിമാന പ്രതിസന്ധിയിൽ, ഇൻഡിഗോയുടെ മറുപടികളിൽ പാർലമെൻററി സമിതിക്ക് അതൃപ്തി. സാങ്കേതിക തകരാറും പ്രതികൂല കാലാവസ്ഥയുമാണ്  പ്രതിസന്ധിക്ക് കാരണമെന്ന് ഇൻഡിഗോയുടെ വിശദീകരണം. ഇൻഡിഗോ സിഇഒ അടക്കമുളള ഉദ്യോഗസ്ഥരെ വീണ്ടും പാർലമെൻററി സമിതി വിളിച്ചുവരുത്തിയേക്കും.
 
അതേസമയം ഇൻഡിഗോ വിമാനസർവീസ് പ്രതിസന്ധികാരണം ദുരിതത്തിലായ യാത്രക്കാർക്ക് കൂടുതൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് നൽകിയ പൊതുതാത്‌പര്യഹർജി സുപ്രീംകോടതി തള്ളി.

യാത്രക്കാർക്ക് ടിക്കറ്റുനിരക്കിന്റെ നാലിരട്ടി തുക നഷ്ടപരിഹാരമായി നൽകാൻ കേന്ദ്രസർക്കാരിനും ഇൻഡിഗോയ്ക്കും നിർദേശംനൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സമാനവിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്നും അതിൽ കക്ഷിചേരാനും ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡെല എന്നിവരുടെ ബെഞ്ച് ഹർജിക്കാരോട് നിർദേശിച്ചു. കുറെയധികം ഹർജികൾ നൽകിയതുകൊണ്ട് എന്താണുകാര്യമെന്നും കോടതി ചോദിച്ചു.