അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിൽ തിളങ്ങി ഇന്ത്യ: ജെപിൻ കൃഷ്ണയ്ക്ക് മൂന്നാം സ്ഥാനം.
ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരവും (HIPA) ആക്‌സസ് എബിലിറ്റീസ് എക്സ്പോയും (AccessAbilities Expo) സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിൽ ഇന്ത്യൻ ഫോട്ടോഗ്രാഫർ ജെപിൻ കൃഷ്ണയ്ക്ക് മൂന്നാം സ്ഥാനം.'
ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരവും (HIPA) ആക്‌സസ് എബിലിറ്റീസ് എക്സ്പോയും (AccessAbilities Expo) സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിൽ ഇന്ത്യൻ ഫോട്ടോഗ്രാഫർ ജെപിൻ കൃഷ്ണയ്ക്ക് മൂന്നാം സ്ഥാനം.'പരിമിതികളല്ല, സ്വപ്നങ്ങളാണ് മുന്നോട്ട് നയിക്കുന്നത്' (Fueled by Dreams, Not Limitations) എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മത്സരത്തിലാണ് ജെപിൻ കൃഷ്ണ ഈ നേട്ടം കൈവരിച്ചത്. ന്യൂഡൽഹിയിൽ വെച്ച് നടന്ന വേൾഡ് പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2025-ൽ പങ്കെടുത്ത ഡെറെക് ലോസിഡന്റിന്റെ (Derek Loccident) .ചിത്രമാണ് ജെപിൻ കൃഷ്ണയെ അവാർഡിനർഹനാക്കിയത്.
2018-ൽ, യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഒക്ലഹോമയിലെ വളർന്നുവരുന്ന ഒരു ഫുട്ബോൾ താരമായിരുന്നു പങ്കെടുത്ത ഡെറെക് ലോസിഡ് എന്ന 19-കാരൻ. എന്നാൽ ആ വർഷം ഉണ്ടായ ഒരു ട്രെയിൻ അപകടത്തിൽ അദ്ദേഹത്തിന്റെ ഇടതുകാൽ തകരുകയും, ജീവൻ രക്ഷിക്കാനായി കാൽമുട്ടിന് താഴെ വെച്ച് മുറിച്ചുമാറ്റേണ്ടി വരികയും ചെയ്തു.എന്നാൽ ഈ ദുരന്തം തന്റെ കായിക ജീവിതത്തിൻ്റെ അന്ത്യം കുറിക്കാൻ അദ്ദേഹം അനുവദിച്ചില്ല. വൈദ്യശാസ്ത്രത്തിന്റെ നിഗമനങ്ങളെപ്പോലും കാറ്റിൽപ്പറത്തിക്കൊണ്ട് ലോസിഡന്റ് മുന്നോട്ട് കുതിക്കുയായിരുന്നു. ദാരുണമായ അപകടത്തിൽ നിന്ന് പാരാലിമ്പിക്സിന്റെ വിജയവേദിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര തികച്ചും അസാധാരണമായിരുന്നു.
ഭിന്നശേഷിക്കാരായ വ്യക്തികളുടെ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിനായി ക്ഷണിച്ചിരുന്നത്.കൃത്രിമക്കാൽ (Prosthetic Blade) ഉപയോഗിച്ച് അത്‌ലറ്റിക് മത്സരത്തിൽ പങ്കെടുക്കുന്ന പാര-അത്‌ലറ്റിന്റെ അതിശയിപ്പിക്കുന്ന ചിത്രമാണ് ജെപിൻ കൃഷ്ണയെ പുരസ്കാരത്തിന് അർഹനാക്കിയത്. കായികതാരത്തിന്റെ അധ്വാനവും ലക്ഷ്യബോധവും വ്യക്തമായി അടയാളപ്പെടുത്തിയ ഈ ചിത്രം ഏറെ ശ്രദ്ധ നേടി.ലോകമെമ്പാടുമുള്ള നിരവധിയായ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളിൽ നിന്നാണ് ജെപിൻ കൃഷ്ണയുടെ ചിത്രം അവസാന റൗണ്ടിൽ മൂന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര തലത്തിൽ ലഭിച്ച ഈ പുരസ്കാരം ഇന്ത്യൻ ഫോട്ടോഗ്രാഫി രംഗത്തിന് വലിയൊരു അഭിമാനമായി മാറി.