സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്തി ഇന്ത്യ; ചൈനയ്ക്കും വിയറ്റ്നാമിനും നേപ്പാളിനും ബാധകം
ചൈനയില്‍ നിന്നുള്ള വില കുറഞ്ഞ സ്റ്റീല്‍ ഇറക്കുമതി തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇറക്കുമതി തീരുവ
ആദ്യ വര്‍ഷം 12 ശതമാനവും രണ്ടാം വര്‍ഷം 11.5 ശതമാനവും മൂന്നാം വര്‍ഷം 11 ശതമാനവും തീരുവ ചുമത്തും.
സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്തി ഇന്ത്യ. വിലകുറഞ്ഞ സ്റ്റീലിനാണ് തീരുവ ചുമത്തിയത്. മൂന്ന് വര്‍ഷത്തേക്കാണ് തീരുവ ചുമത്തിയിരിക്കുന്നത്. 11 മുതല്‍ 12 ശതമാനം വരെയാണ് തീരുവ. ആദ്യ വര്‍ഷം 12 ശതമാനവും രണ്ടാം വര്‍ഷം 11.5 ശതമാനവും മൂന്നാം വര്‍ഷം 11 ശതമാനവും തീരുവ ചുമത്തും.
ചൈനയില്‍ നിന്നുള്ള വില കുറഞ്ഞ സ്റ്റീല്‍ ഇറക്കുമതി തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇറക്കുമതി തീരുവ. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റീല്‍ ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യ, എന്നാല്‍ ചൈനയില്‍ നിന്നും വിലകുറഞ്ഞ സ്റ്റീലുകള്‍ വ്യാപകമായി ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തര വിപണിയെ ബാധിക്കുന്നുവെന്ന ആശങ്കയുണ്ടായിരുന്നു. ഇതിന് നിയന്ത്രണം കൊണ്ടുവരാനാണ് നിലവില്‍ തീരുവ ചുമത്തിയിരിക്കുന്നത്.
ചൈനയെ കൂടാതെ നേപ്പാള്‍, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ക്കും ഇറക്കുമതി തീരുവ ബാധകമാണ്. കഴിഞ്ഞ ദിവസമാണ് ധനകാര്യമന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ സ്റ്റെയ്ന്‍ലെസ് സ്റ്റീലുകള്‍ക്ക് തീരുവ ബാധകമല്ല.