ഇന്ത്യ യുദ്ധം കുത്തി പൊക്കിയവരുടെ മൂന്നാം കിട പങ്കാളിയായി മാറി. നെഞ്ചളവിന്റെ കണക്ക് പറയുന്ന പ്രധാനമന്ത്രിക് നട്ടെല്ല് വളയ്ക്കാതെ നില്‍ക്കാനാവുമോ ; വിമര്‍ശനവുമായി ബിനോയ് വിശ്വം

നെഞ്ചളവിന്റെ കണക്ക് പറയുന്ന പ്രധാനമന്ത്രിക് നട്ടെല്ല് വളയ്ക്കാതെ നില്‍ക്കാനാവുമോയെന്നും ബിനോയ് വിശ്വം ചോദിച്ചു.

 

ഇന്ധന ക്ഷാമമില്ലെന്ന് കേന്ദ്രം പറയുന്നു. പക്ഷേ കേരളത്തില്‍ ഒരു ചായ പോലും കിട്ടാനില്ല.

ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രംഗത്തെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആവില്ലല്ലോയെന്നും അതുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി സിപിഐ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന ക്ഷാമമില്ലെന്ന് കേന്ദ്രം പറയുന്നു. പക്ഷേ കേരളത്തില്‍ ഒരു ചായ പോലും കിട്ടാനില്ല. ഇന്ത്യ യുദ്ധം കുത്തി പൊക്കിയവരുടെ മൂന്നാം കിട പങ്കാളിയായി മാറി. നെഞ്ചളവിന്റെ കണക്ക് പറയുന്ന പ്രധാനമന്ത്രിക് നട്ടെല്ല് വളയ്ക്കാതെ നില്‍ക്കാനാവുമോയെന്നും ബിനോയ് വിശ്വം ചോദിച്ചു.

ഇന്ത്യന്‍ നയങ്ങള്‍ ലോകം അറിയുന്നത് ട്രംപിലൂടെയാണ്. ഗൗരവമേറിയ വിഷയങ്ങളില്‍ ഒരു വാക്ക് പോലും മോദി ഇന്ന് പറയാന്‍ പോകുന്നില്ല. ഇലക്ഷന്‍ കമ്മീഷന്‍ കത്തിലെ ബിജെപി സീല്‍ കുറ്റകരമായ കാര്യമാണ്. ആരാണ് കമ്മീഷന്‍ ഓഫീസില്‍ ബിജെപി സീല്‍ സൂക്ഷിക്കുന്നതെന്ന ചോദ്യത്തിന് കമ്മീഷന്‍ ഉത്തരം പറയണം. ഇസിഐ എന്നത് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഓഫ് ഇഡിയോക്രസി എന്നായി മാറി. എല്ലാ മതങ്ങളിലെയും യഥാര്‍ത്ഥ വിശ്വാസികളുമായി എല്‍ഡിഎഫിന് സഖ്യമുണ്ട്. മത തീവ്രവാദം പറയുന്നവര്‍ക്കൊപ്പം ഞങ്ങളില്ലെന്നും നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം പറയുന്നത് കോണ്‍ഗ്രസിന്റെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു. 

ഒരിക്കലും യുഡിഎഫ് സര്‍ക്കാര്‍ വരില്ല. ഒരിക്കലും ഉണ്ടാവാത്ത മുഖ്യമന്ത്രിക്ക് വേണ്ടി തര്‍ക്കമാണ് അവിടെ നടക്കുന്നത്. എല്‍ഡിഎഫും ആര്‍എസ്എസ് നയിക്കുന്ന ബിജെപിയുമായി ഡീല്‍ ഉണ്ടാവണമെങ്കില്‍ സൂര്യന്‍ പടിഞ്ഞാറുദിക്കണം. ശരിക്കുമുള്ള ഡീല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. 91ല്‍ വടകരയില്‍ തുടങ്ങിയ ഡീല്‍, കെ.ജി.മാരാറുടെ ആത്മകഥയില്‍ പറയുന്ന ഡീല്‍ വേഷം മാറിയും മാറാതെയും കാണാന്‍ കഴിയും. തൃശൂരില്‍ ആലങ്കോട് പുതിയ മുഖമല്ലെന്നും ലീലാ കൃഷ്ണന്റെ ശക്തി കാണാന്‍ പോകുന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സിസി മുകുന്ദന്‍ സ്വന്തം ചോരയെ വഞ്ചിച്ചു. മുകുന്ദന്‍ വര്‍ഗ വഞ്ചകനായി, ശത്രുവിന്റെ പാളയത്തിലെ കരുവായി മാറിയെന്നും മുകുന്ദന്‍ ഉന്നയിക്കുന ആരോപണങ്ങള്‍ തള്ളുന്നുവെന്നും നാട്ടിക അതിന് മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.