ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റ് 2026; രണ്ടു ദിവസങ്ങളിലായി നടന്ന പ്രീ-സമ്മിറ്റ് സിമ്പോസിയത്തിന് സമാപനം 

അമൃത വിശ്വവിദ്യാപീഠം എ ഐ എനേബിൾഡ് അസിസ്റ്റീവ് ടെക്നോളജീസ് ഫോർ ഇൻക്ലൂസിവ് എഡ്യൂക്കേഷൻ എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സിമ്പോസിയം അമൃതപുരി ക്യാമ്പസിൽ സമാപിച്ചു.

 
അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന യുനെസ്കോ ചെയർ ഓൺ അസിസ്റ്റീവ് ടെക്നോളജീസ് ഇൻ എഡ്യൂക്കേഷന്റെ നേതൃത്വത്തിലാണ് ഈ വർഷം നടക്കുന്ന ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റ് 2026-ന്റെ മുന്നോടിയായി പ്രീ-സമ്മിറ്റ് സിമ്പോസിയം സംഘടിപ്പിച്ചത്. 

  കൊല്ലം: അമൃത വിശ്വവിദ്യാപീഠം എ ഐ എനേബിൾഡ് അസിസ്റ്റീവ് ടെക്നോളജീസ് ഫോർ ഇൻക്ലൂസിവ് എഡ്യൂക്കേഷൻ എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സിമ്പോസിയം അമൃതപുരി ക്യാമ്പസിൽ സമാപിച്ചു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ പ്രവർത്തിക്കുന്ന യുനെസ്കോ ചെയർ ഓൺ അസിസ്റ്റീവ് ടെക്നോളജീസ് ഇൻ എഡ്യൂക്കേഷന്റെ നേതൃത്വത്തിലാണ് ഈ വർഷം നടക്കുന്ന ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റ് 2026-ന്റെ മുന്നോടിയായി പ്രീ-സമ്മിറ്റ് സിമ്പോസിയം സംഘടിപ്പിച്ചത്. 


രണ്ടു ദിവസങ്ങളിലായി നടന്ന സിമ്പോസിയത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ ശാസ്ത്രജ്ഞ തുലിക പാണ്ഡെ പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റീവ്  ടെക്നോളജി എന്നത് ഒരു ആഡംബരമല്ല, മറിച്ച് ഭരണഘടനാപരമായ ആവശ്യമാണെന്നും ഇന്നത്തെ കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇതിനുള്ള ഏറ്റവും ശക്തമായ മാർഗമാണെന്നും മുഖ്യാതിഥിയായ കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി മൻമീത് കൗർ നന്ദ പറഞ്ഞു. 
അഡാപ്റ്റീവ് ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി ഓരോ കുട്ടിയുടെയും പഠനരീതിക്കനുസരിച്ച് വിദ്യാഭ്യാസം നൽകാനാണ് നമ്മൾ ലക്ഷ്യമിടുന്നതെന്നും മൻമീത് കൗർ നന്ദ കൂട്ടിച്ചേർത്തു.

ചടങ്ങിൽ അമൃത വിശ്വവിദ്യാപീഠം പ്രോ-വൈസ് ചാൻസലർ ഡോ. മനീഷ വിനോദിനി രമേഷ്, ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഡോ. സായ് കൗസ്തുഭ് ദാസ്ഗുപ്ത, ഐഎസ്എൽആർടിസി ഡയറക്ടർ കുമാർ രാജു, എൻസിഇആർടി ജോയിന്റ് ഡയറക്ടർ പ്രൊഫ. അമരേന്ദ്ര പ്രസാദ് ബെഹ്‌റ, ബ്രഹ്മചാരിണി അമൃത ചൈതന്യ, യുനെസ്കോ ചെയർ ഹോൾഡർമാരായ പ്രൊഫ. പ്രേമ നെടുങ്ങാടി, പ്രൊഫ. രഘു രാമൻ എന്നിവർ പങ്കെടുത്തു. സാങ്കേതിക വിദഗ്ധർ, വിദ്യാഭ്യാസ പ്രവർത്തകർ, ഗവേഷകർ എന്നിവർ സിമ്പോസിയത്തിന്റെ ഭാഗമായി.

ബധിര വിദ്യാഭ്യാസവും സഹായ സാങ്കേതികവിദ്യകളും മെച്ചപ്പെടുത്തുന്നതിനായി അമൃത വിശ്വവിദ്യാപീഠവും ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച്ച് ആന്റ് ട്രെയിനിംഗ് സെന്ററും (ഐഎസ്എൽആർടിസി) സഹകരിക്കാനും ധാരണയായി. ഇത് സംബന്ധിച്ച ധാരണാപത്രം ഇരുകൂട്ടരും ചടങ്ങിൽ വച്ച് കൈമാറി. പ്രസ്തുത സഹകരണം വികസിത് ഭാരത് 2047 ലക്ഷ്യങ്ങളിലേക്കും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കും (എസ് ഡി ജി  4, 17) സംഭാവന നൽകും. ആശയവിനിമയ പരിമിതികൾ കാരണം ഒരു വിദ്യാർത്ഥിയും പിന്നിലാകില്ലെന്ന് ഉറപ്പാക്കാൻ എഐ അധിഷ്ഠിത ആംഗ്യഭാഷാ സംവിധാനങ്ങൾ ഈ പങ്കാളിത്തത്തിലൂടെ വികസിപ്പിക്കും. 
സിമ്പോസിയത്തിന്റെ ഭാഗമായി ആംഗ്യഭാഷാ സാങ്കേതികവിദ്യകളെക്കുറിച്ചും സഹായ സാങ്കേതികവിദ്യകളുടെ ദേശീയതലത്തിലുള്ള പ്രയോഗത്തെക്കുറിച്ചും പാനൽ ചർച്ചകൾ സംഘടിപ്പിച്ചു. കൂടാതെ, എൻസിഇആർടി സി ഐ ഇ ടി, ഐഎസ്എൽആർടിസി എന്നിവയുടെ സഹകരണത്തോടെ അധ്യാപകർക്കായി വെർച്വൽ ഓൺലൈൻ ലബോറട്ടറികളിൽ ദേശീയ വർക്ക്ഷോപ്പും സംഘടിപ്പിച്ചു.