സ്വർണവിലയിൽ വർധനവ് 

 ഇന്നലെ രണ്ടുതവണ കുറഞ്ഞ സ്വർണ വിലയിൽ ഇന്ന് വർധന. ഗ്രാമിന് 40 രൂപ കൂടി 13,875 രൂപയും പവന് 320 രൂപ കൂടി 1,11,000 രൂപയുമായി.

 

 കൊച്ചി: ഇന്നലെ രണ്ടുതവണ കുറഞ്ഞ സ്വർണ വിലയിൽ ഇന്ന് വർധന. ഗ്രാമിന് 40 രൂപ കൂടി 13,875 രൂപയും പവന് 320 രൂപ കൂടി 1,11,000 രൂപയുമായി.

ഇന്ന​ലെ രാവിലെയും വൈകീട്ടുമായി 1320 രൂപയാണ് പവന് കുറഞ്ഞത്. പവന് 1,10,680 രൂപയും ഗ്രാമിന് 13,835 രൂപയുമായിരുന്നു വില.

ആഗോളവിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 12.76 ഡോളർ കൂടി 4,606.84 ഡോളറാണ് വില. 0.28 ശതമാനമാണ് വർധന.

പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതയും ഹുർമുസ് കടലിടുക്കിലെ നിയന്ത്രണവും കാരണം അസംസ്‌കൃത എണ്ണവില വർധിച്ചതാണ് സ്വർണം ഇടിയാൻ കാരണം.