കൊച്ചിയില്‍ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം; പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി
സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി. നിലവില്‍ നാല് കേസുകളിലാണ് എബിന്‍ പോളിനെതിരെ പൊലീസ് അന്വേഷണം നടക്കുന്നത്.
കേസ് അന്വേഷണം വൈകാതെ എന്‍ഐഎ ഏറ്റെടുക്കും. മൂന്നിടങ്ങളില്‍ ഇയാള്‍ ആക്രമണം നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി: സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി. നിലവില്‍ നാല് കേസുകളിലാണ് എബിന്‍ പോളിനെതിരെ പൊലീസ് അന്വേഷണം നടക്കുന്നത്. കേസ് അന്വേഷണം വൈകാതെ എന്‍ഐഎ ഏറ്റെടുക്കും. മൂന്നിടങ്ങളില്‍ ഇയാള്‍ ആക്രമണം നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി മാര്‍ക്കറ്റിനെ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവത്തിലായിരുന്നു എബിന്‍ പോളിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്നാണ് മൂവാറ്റുപുഴയില്‍ ഉള്‍പ്പെടെ ഇയാള്‍ നടത്തിയ ആക്രമണം സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്.
ഈ സംഭവത്തില്‍ ഉള്‍പ്പെടെയാണ് നാല് കേസുകള്‍ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ എന്‍ഐഎ സംഘം എബിന്‍ പോളിനെ ചോദ്യം ചെയ്തിരുന്നു. തീവ്രവാദ ബന്ധം സംബന്ധിച്ച് സൂചന ലഭിച്ച ഘട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ബോസ്' എന്ന ആളുടെ നിര്‍ദേശപ്രകാരമാണ് തീയിട്ടതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിയെ ഈ കെട്ടിടത്തിലെത്തിച്ചും തെളിവെടുത്തു. പരിശീലനത്തിന്റെ ഭാഗമായാണോ ഇതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.