വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് നാലു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്ന് കണക്കുകൂട്ടല്‍
ബൂത്തുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടല്‍.
Nov 21, 2024, 07:59 IST
ഏഴ് മാസത്തെ ഇടവേളയില്‍ തെരഞ്ഞെടുപ്പ് നടന്ന വയനാട്ടിലെ പോളിങ്ങില്‍ 8.76 ശതമാനം കുറവാണ് വന്നത്.
വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്. ബൂത്തുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടല്‍.
ഏഴ് മാസത്തെ ഇടവേളയില്‍ തെരഞ്ഞെടുപ്പ് നടന്ന വയനാട്ടിലെ പോളിങ്ങില്‍ 8.76 ശതമാനം കുറവാണ് വന്നത്. ഇത് പ്രിയങ്കക്ക് അഞ്ച് ലക്ഷം ഭൂരിപക്ഷമെന്ന യുഡിഎഫിന്റെ ലക്ഷ്യത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം കിട്ടിയില്ലെങ്കിലും ഇപ്പോള്‍ ബൂത്തുകളില്‍ നിന്നടക്കം ശേഖരിച്ച കണക്കുകളില്‍ നിന്ന് നാല് ലക്ഷത്തിലധികം ഭൂരിപക്ഷം കിട്ടുമെന്ന കണക്കുകൂട്ടലാണ് യുഡിഎഫ് നടത്തുന്നത്.
രാഹുല്‍ മണ്ഡലം ഉപേക്ഷിച്ചത് ഇടതുപക്ഷം ചര്‍ച്ചയാക്കിയിരുന്നു. ഏതായാലും പ്രിയങ്കയുടെ മികച്ച വിജയം ഉറപ്പാണെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.