തൃശൂരില്‍ ഇടഞ്ഞ ആനയെ തളയ്ക്കാന്‍ പാപ്പാന്മാര്‍ കല്ലെറിഞ്ഞു; ദൃശ്യങ്ങള്‍ പുറത്ത്
ക്ഷേത്ര പറമ്പില്‍ തളച്ചിരുന്ന ആന എഴുന്നള്ളിപ്പ് തുടങ്ങുന്നതിന് തൊട്ട് മുന്‍പായിരുന്നു ഇടഞ്ഞത്.
Mar 10, 2025, 06:05 IST
ആനയെ തളയ്ക്കാന്‍ പാപ്പാന്മാര്‍ കല്ലെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
തൃശൂര്‍ പെരിഞ്ഞനത്ത് ഉത്സവത്തിന് കൊണ്ടു വന്ന ആന ഇടഞ്ഞു. കൊറ്റംകുളം വന്‍പറമ്പില്‍ പട്ടശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് വന്ന മാറാടി ശ്രീ അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്ര പറമ്പില്‍ തളച്ചിരുന്ന ആന എഴുന്നള്ളിപ്പ് തുടങ്ങുന്നതിന് തൊട്ട് മുന്‍പായിരുന്നു ഇടഞ്ഞത്.
അതേ സമയം ആനയെ തളയ്ക്കാന്‍ പാപ്പാന്മാര്‍ കല്ലെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇടഞ്ഞ ആനയെ വൈകിട്ട് 5.40 ഓടെ തളച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ആനയെ എഴുന്നള്ളിക്കാതെയാണ് പെരിഞ്ഞനത്തെ പകല്‍പ്പൂരം നടത്തിയത്.