ബാറിലുണ്ടായ തർക്കം; തൃശ്ശൂരിൽ യുവാവിനെ വീട്ടില്‍നിന്നും വിളിച്ചിറക്കി കുത്തി പരുക്കേല്‍പ്പിച്ചു
ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വീട്ടില്‍നിന്നും വിളിച്ചിറക്കി കുത്തി പരുക്കേല്‍പ്പിച്ചു. ഒളരി കടവാരം റോഡില്‍ കോഴിക്കോട്ട രാഘവന്‍ മകന്‍ രാജീവിനെ (35) യാണ് ആക്രമിച്ചത്.
ഒളരിക്കര നിയോ ബാറില്‍ രാജീവുമായി മദ്യപാനത്തിനിടയില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു. രാത്രി വീട്ടിലെത്തി ഒത്തുതീര്‍പ്പാക്കാന്‍ എന്നു പറഞ്ഞ് വീട്ടില്‍ നിന്നും വിളിച്ചിറിക്കി മാരകായുധം ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.
തൃശൂര്‍: ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വീട്ടില്‍നിന്നും വിളിച്ചിറക്കി കുത്തി പരുക്കേല്‍പ്പിച്ചു. ഒളരി കടവാരം റോഡില്‍ കോഴിക്കോട്ട രാഘവന്‍ മകന്‍ രാജീവിനെ (35) യാണ് ആക്രമിച്ചത്. പരുക്കേറ്റ രാജീവിനെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പുതൂര്‍ക്കര സ്വദേശിയും ഇപ്പോള്‍ അടാട്ട് ഭാഗത്ത് താമസിക്കുന്ന റിജോ, ഗുരുവായൂര്‍ തൈക്കാട് താമസിക്കുന്ന വിനു എന്നിവരെ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കോണ്‍ഗ്രസ് നേതാവായിരുന്ന അയ്യന്തോള്‍ ലാല്‍ കൊലക്കേസിലെ പ്രതിയാണ് റിജോ. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു. ഒളരിക്കര നിയോ ബാറില്‍ രാജീവുമായി മദ്യപാനത്തിനിടയില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു. രാത്രി വീട്ടിലെത്തി ഒത്തുതീര്‍പ്പാക്കാന്‍ എന്നു പറഞ്ഞ് വീട്ടില്‍ നിന്നും വിളിച്ചിറിക്കി മാരകായുധം ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.