തൃശൂരില്‍ കണ്ണൂർ സ്വദേശിയായ യുവതിയുടെ ദേഹത്ത് മദ്യമൊഴിച്ച് തീ കൊളുത്തി; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
കൊടകര ആളൂരിന് സമീപം വെള്ളാഞ്ചിറയില്‍ യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച് പങ്കാളി.കണ്ണൂർ വാവടി വീട്ടില്‍ ലീനക്കാണ് പൊള്ളലേറ്റത്. ശനിയഴ്ച പുലർച്ചെ രണ്ട് മണിയോടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് തീ കൊളുത്തുകയായിരുന്നു .
Updated: Mar 21, 2026, 14:04 IST
ലീവിങ് ടുഗതർ ആയി വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെയാണ് തീ പൊള്ളലേറ്റ് നിലയില്‍ കണ്ടെത്തിത്
ത്രിശൂർ: കൊടകര ആളൂരിന് സമീപം വെള്ളാഞ്ചിറയില്‍ യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച് പങ്കാളി.കണ്ണൂർ വാവടി വീട്ടില്‍ ലീനക്കാണ് പൊള്ളലേറ്റത്. ശനിയഴ്ച പുലർച്ചെ രണ്ട് മണിയോടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് തീ കൊളുത്തുകയായിരുന്നു .
ലീവിങ് ടുഗതർ ആയി വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെയാണ് തീ പൊള്ളലേറ്റ് നിലയില്‍ കണ്ടെത്തിത്. ആണ്‍ സുഹൃത്ത് വിആർ പുരം ശാസ്താംകുന്ന് സ്വദേശി ശരത്ത് വിഷ്ണു എന്ന തമ്പുരാൻ ശരത്ത് പൊലീസ് കസ്റ്റഡിയില്‍.യുവതിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍ കോളജിലേക്കും മാറ്റി. ആളൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.