പത്തനംതിട്ടയിൽ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി ബലാത്സംഗം ചെയ്ത സംഭവം; പ്രതി പിടിയില്‍
പത്തനംതിട്ടയില്‍ ഇരുപത്തിയെട്ടുകാരിയെ ജ്യൂസില്‍ മയക്കുമരുന്ന് കലർത്തി നല്‍കി ബോധം കെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍ .ഇന്നലെ രാത്രിയോടെയാണ് വിനോദിനെ അടൂർ പോലീസ് പിടികൂടിയത്
Updated: May 9, 2026, 10:03 IST
കഴിഞ്ഞ ഫെബ്രുവരി 15-നാണ് ആദ്യമായി പീഡനം നടന്നത്. യുവതിക്ക് ജ്യൂസ് നല്‍കി മയക്കിയ ശേഷം നഗ്നദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു.
അടൂർ : പത്തനംതിട്ടയില്‍ ഇരുപത്തിയെട്ടുകാരിയെ ജ്യൂസില്‍ മയക്കുമരുന്ന് കലർത്തി നല്‍കി ബോധം കെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍ .ഇന്നലെ രാത്രിയോടെയാണ് വിനോദിനെ അടൂർ പോലീസ് പിടികൂടിയത്.കഴിഞ്ഞ ഫെബ്രുവരി 15-നാണ് ആദ്യമായി പീഡനം നടന്നത്. യുവതിക്ക് ജ്യൂസ് നല്‍കി മയക്കിയ ശേഷം നഗ്നദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു.
പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയ പ്രതി, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെയാണ് വിനോദ് പീഡിപ്പിച്ചത്.
എന്നാല്‍ യുവതി പ്രതിയുടെ ഭാര്യയോട് വിവരങ്ങള്‍ പറയുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി കഴിഞ്ഞമാസം 28ന് യുവതിയെ ടാങ്കർ ലോറിയില്‍ കയറ്റി പരിക്കേല്‍പ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.