കണ്ണൂരിൽ  മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ഗ്രാമീൺ ബാങ്ക് അസി.മാനേജർ കോടികൾ തട്ടിയെടുത്തതിന് വീണ്ടും പൊലിസ് കേസെടുത്തു

കേരള ഗ്രാമീൺ ബാങ്കിൽ പണയം വെച്ച സ്വർണം കവർന്ന് പകരം മുക്കുപണ്ടം പണയം വെച്ച് വൻ തട്ടിപ്പ് നടത്തിയ  ബാങ്ക് ഉദ്യോഗസ്ഥൻ സുജേഷ് കോടികൾ തട്ടിയെടുത്തായി പരാതി. 

 

കേരള ഗ്രാമീൺ ബാങ്ക് താഴെ ചൊവ്വ ബ്രാഞ്ചിലെ അസി.മാനേജരായ കണ്ണാടിപറമ്പിലെ വി. സുജേഷ്34 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് ബാങ്ക് ലോക്കറിൽ നിന്നും കൈവശപ്പെടുത്തി പകരം തിരൂർ പൊന്ന് ലോക്കറിൽ വയ്ക്കുകയായിരുന്നു. 

കണ്ണൂർ: കേരള ഗ്രാമീൺ ബാങ്കിൽ പണയം വെച്ച സ്വർണം കവർന്ന് പകരം മുക്കുപണ്ടം പണയം വെച്ച് വൻ തട്ടിപ്പ് നടത്തിയ  ബാങ്ക് ഉദ്യോഗസ്ഥൻ സുജേഷ് കോടികൾ തട്ടിയെടുത്തായി പരാതി.  നേരത്തെ ജോലി ചെയ്ത പള്ളിക്കുന്നിലെ കേരളാ ഗ്രാമീൺ ബാങ്കിലെ ഡിജിറ്റൽ ബാങ്കിങ് സർവീസ് ഓഫീസിൽ അസി.മാനേജരായി ജോലി ചെയ്യവേയാണ് 1 , 46,31733രൂപ ഇയാൾ വിവിധ ഘട്ടങ്ങളിലായി തട്ടിയെടുത്തത്. 

ബാങ്കിൽ ജോലി ചെയ്തിരുന്ന 2020 ജൂലായ് ഒന്നുമുതൽ 2024 ജൂൺ 23 വരെയുള്ള കാലയളവിലാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. ബാങ്കിൻ്റെ കോർ ബാങ്കിങ്ങ് സൊല്യുഷൻ സോഫ്റ്റ് വെയറിൽ വ്യാജമായി ഫയലുകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. 

വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളിൽ അർഹരായവർക്ക് നാഷനൽ പെയ്മെൻ്റ് കോർപറേഷൻ ഓഫ് ഇന്ത്യ നൽകുന്ന തുകയിൽഏജൻസിയായ ബാങ്കിന് ലഭിക്കേണ്ട  വിഹിതമാണ് ബാങ്കിനെ കബളിപ്പിച്ച് പണം സുജേഷ് സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും അമ്മയുടെയും അക്കൗണ്ടിലേക്കും മാറ്റിയത്. 

ബാങ്കിൻ്റെ സീനിയർ മാനേജർ എൻ നന്ദകുമാർ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലിസ് കേസെടുത്തത്. ബാങ്കിൽ സഹജീവനക്കാരോട് കൂടുതൽ അടുത്ത് ഇട പെടാത്ത പ്രകൃതക്കാരനായ സുജേഷ് ജോലിയിൽ അതിസമർത്ഥനായിരുന്നു. ഇതിലൂടെ ഉയർന്ന ഉദ്യോഗസ്ഥരുടെ വിശ്വാസം ആർജ്ജിച്ച ഇയാൾ അവിടെ തന്നെ നാലു വർഷത്തോളം തുടർച്ചയായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കിയെടുത്തു. 

കഴിഞ്ഞ മാസം ജീവനക്കാരൻ പൊലിസ് പിടിയിലായതിന് ശേഷം പൊലിസ് നേരത്തെ ജോലി ചെയ്ത സ്ഥലങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതോടെയാണ് കോടികളുടെ വെട്ടിപ്പ് പുറത്തുവന്നത്. അടുത്ത ദിവസം തന്നെ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന സുജേഷിൻ്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കൊടേരി അറിയിച്ചു.

കേരള ഗ്രാമീൺ ബാങ്ക് താഴെ ചൊവ്വ ബ്രാഞ്ചിലെ അസി.മാനേജരായ കണ്ണാടിപറമ്പിലെ വി. സുജേഷ്34 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് ബാങ്ക് ലോക്കറിൽ നിന്നും കൈവശപ്പെടുത്തി പകരം തിരൂർ പൊന്ന് ലോക്കറിൽ വയ്ക്കുകയായിരുന്നു. 

ബാങ്കിൽ നിന്നെടുത്ത സ്വർണം വിവിധ സ്വകാര്യ ബാങ്കുകളിൽ പണയം വെച്ചാണ് പണം സമ്പാദിച്ചത്. കൂടുതൽ പണം ഉണ്ടാക്കാനായി ഈ പണം ഷെയർ ട്രേഡിങ്ങിലും മറ്റും നിക്ഷേപിച്ചുവെങ്കിലും ഇതിൽ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നാണ് പ്രതി പറയുന്നത്. 2024 ജൂൺ മാസത്തിലാണ് താഴെ ചൊവ്വ ബ്രാഞ്ചിൽ അസി.മാനേജരായി സുജേഷ് ചുമതലയേറ്റത്. വൻ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവന്നതിനെ തുടർന്ന് സുജേഷിനെ ബാങ്ക് അധികൃതർ  ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു