ഇന്നും ഇരുട്ടിൽ ..! സംസ്ഥാനത്ത് ഇന്ന് രാത്രിയിലും ഭാഗിക വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്ന് രാത്രിയിലും ഭാഗിക വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. തുടര്‍ച്ചയായി പത്താം ദിവസമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.  വൈകിട്ട് 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് നിയന്ത്രണം. ഒന്നിലേറെ തവണ പവര്‍ കട്ടുണ്ടാവുന്നത് തുടരാനാണ് സാധ്യത.വൈദ്യുതി നിയന്ത്രിക്കുന്ന സമയം സംബന്ധിച്ച് മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം ഇന്ന് വൈകുന്നേരത്തോടെ ഏര്‍പ്പെടുത്തുമെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചിട്ടുള്ളത്. 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രിയിലും ഭാഗിക വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. തുടര്‍ച്ചയായി പത്താം ദിവസമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.  വൈകിട്ട് 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് നിയന്ത്രണം. ഒന്നിലേറെ തവണ പവര്‍ കട്ടുണ്ടാവുന്നത് തുടരാനാണ് സാധ്യത.വൈദ്യുതി നിയന്ത്രിക്കുന്ന സമയം സംബന്ധിച്ച് മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം ഇന്ന് വൈകുന്നേരത്തോടെ ഏര്‍പ്പെടുത്തുമെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചിട്ടുള്ളത്. 
ആവശ്യമായ വൈദ്യുതി ലഭിക്കാത്തതുകൊണ്ടാണു നിയന്ത്രണം വേണ്ടി വരുന്നതെന്നും അതു പരിഹരിക്കാനായി സര്‍ക്കാര്‍ എല്ലാ ശമങ്ങളും നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്ന മഴ കുറയുകയും ചൂട് കൂടുകയുമാണ്. അതുകൊണ്ടു തന്നെ വൈദ്യുതി ഉല്‍പാദനം കുറയുകയും ഉപയോഗം ഗണ്യമായി കൂടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ 3,794 മെഗാവാട്ടാണ് ഒരു ദിവസം വൈദ്യുതി ആവശ്യമായി വന്നത്. എന്നാല്‍ ഇന്നലെ 5200 മെഗാവാട്ടാണ് നമ്മുടെ ഉപയോഗം. നമ്മുടെ നല്‍കല്‍ ശേഷിയേക്കാള്‍ 900 മെഗാവാട്ടിന്റെ കുറവാണ് വന്നത്. അതുകൊണ്ടാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.