തുടര്‍ ഭരണം ഉറപ്പെന്നു മണിക്കൂറുകള്‍ക്കകം മനസ്സിലാകും ; ടി പി രാമകൃഷ്ണന്‍

എല്‍ഡിഎഫിന് വോട്ട് ചെയുന്ന മുസ്ലീം ജനതയെ മാറ്റാന്‍ കഴിഞ്ഞില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

 

ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ല. മുസ്ലീം വോട്ട് ഏകീകരിക്കാനുള്ള ശ്രമം യുഡിഎഫ് നടത്തി.

തുടര്‍ഭരണം ഉറപ്പെന്നു മണിക്കൂറുകള്‍ക്കകം മനസ്സിലാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ല. മുസ്ലീം വോട്ട് ഏകീകരിക്കാനുള്ള ശ്രമം യുഡിഎഫ് നടത്തി. എല്‍ഡിഎഫിന് വോട്ട് ചെയുന്ന മുസ്ലീം ജനതയെ മാറ്റാന്‍ കഴിഞ്ഞില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

എല്‍ഡിഎഫിന്റെ വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനമനസിനെ സ്വാധീനിച്ചിട്ടുണ്ട്. ഇത് പ്രകടമാണ്. കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു. സമാനകള്‍ ഇല്ലാത്ത നേട്ടങ്ങള്‍ ജനം അനുഭവിച്ചിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളാണ് എല്‍ഡിഎഫ് ഭരണത്തിന് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. പേരാമ്പ്രയില്‍ എല്‍ഡിഎഫിന് നല്ല പ്രതീക്ഷയുണ്ട്. യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി കള്ള പ്രചാരവേലകള്‍ നടത്തി. അത് ജനങ്ങള്‍ തള്ളിക്കളയുമെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു.