1.100 കിലോ ഉണക്ക കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് കഠിനതടവും പിഴയും

1.100 കിലോ ഉണക്ക കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ആറുമാസം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

 

പാലക്കാട്: 1.100 കിലോ ഉണക്ക കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ആറുമാസം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് എലപ്പുള്ളി പാറ സ്വദേശി മണികണ്ഠനെ(40)യാണ് സെക്കന്റ് അഡീഷണൽ ജഡ്ജ് ഡി. സുധീർ ഡേവിഡ് ശിക്ഷിച്ചത്. പിഴതുക അടയ്ക്കാത്തപക്ഷം മൂന്നു മാസം അധിക തടവ് അനുഭവിക്കണം.

 2017 ജൂലൈ 25 ന് പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് പുറകുവശത്തെ റോഡരികിൽ വാഹനപരിശോധനക്കിടെ പാലക്കാട് എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ പി. രമേഷും പാർട്ടിയും ചേർന്ന് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ. സതീഷ് കേസിന്റെ അന്വേഷണവും അന്തിമ റിപ്പോർട്ട് സമർപ്പണവും നിർവഹിച്ചു. പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി.എസ് സ്‌പെഷൽ പ്രോസീക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.