പാലക്കാട്  പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പെരുന്നാൾ നമസ്കാരത്തിന് പിന്നാലെ പള്ളിയിൽ ഖുതുബ നിർവഹിച്ചുകൊണ്ടിരിക്കെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽ ശുക്കൂർ ഖാസിമിയാണ് മരിച്ചത്.

 

പാലക്കാട്  : പെരുന്നാൾ നമസ്കാരത്തിന് പിന്നാലെ പള്ളിയിൽ ഖുതുബ നിർവഹിച്ചുകൊണ്ടിരിക്കെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽ ശുക്കൂർ ഖാസിമിയാണ് മരിച്ചത്.

തൊടുപുഴ സ്വദേശിയായ അദ്ദേഹം പെരുന്നാൾ നമസ്കാരത്തിന് ശേഷമുള്ള മതപ്രസംഗം നടത്തിക്കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.