എല്ലായിടത്തും ഓടിനടന്ന് മത്സരിക്കാന്‍ കൊതിയുള്ള വ്യക്തിയല്ല ,പ്രചരണത്തില്‍ സജീവമായി പങ്കെടുക്കുമെന്ന് ശോഭാ സുരേന്ദ്രന്‍
പാലക്കാട് എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം.
പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ നിലപാട് വ്യക്തമാക്കണമെന്നും ശോഭ ആവശ്യപ്പെട്ടു
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുക്കുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന് കരുതുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
എല്ലായിടത്തും ഓടിനടന്ന് മത്സരിക്കാന്‍ കൊതിയുള്ള വ്യക്തിയല്ല താനെന്നും ശോഭ വ്യക്തമാക്കി. ശോഭയുടെ അസാന്നിധ്യം ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ പാലക്കാട് എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം.
പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ നിലപാട് വ്യക്തമാക്കണമെന്നും ശോഭ ആവശ്യപ്പെട്ടു. 'പാലക്കാട് സംഘടനാപരമായി വളര്‍ച്ചയുണ്ട്. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സരിന്‍ ജനങ്ങള്‍ക്ക് മുന്നില്‍ നിശ്ചയദാര്‍ഢ്യത്തോടെ സംസാരിക്കണം. കോണ്‍ഗ്രസ് നയത്തിന് എതിരാണോ സോണിയക്കെതിരാണോ എന്ന് സരിന് വ്യക്തമാക്കണം. വി ഡി സതീശനെ എതിര്‍ക്കുന്നു എന്നത് മാത്രമാണ് ജനങ്ങള്‍ക്ക് വ്യക്തമായത്. സഖാക്കളുടെ വോട്ട് പെട്ടിയില്‍ വീഴണമെങ്കില്‍ സരിന്‍ വാക്കുകള്‍ ഉചിതമായി ഉപയോഗിക്കണം', ശോഭ സുരേന്ദ്രന്‍ പറഞ്ഞു.