അനധികൃത മദ്യം പിടിച്ചെടുത്ത കേസ്; ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും

ഇന്ന് ഉച്ചക്ക് 12 മണിയോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ആന്റോയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റും.

 

പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം, മദ്യം എത്തിച്ചതിലും സൂക്ഷിക്കുന്നതിലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും വ്യാജ മദ്യ നിര്‍മ്മാണത്തിനുള്ള പദാര്‍ത്ഥങ്ങള്‍ എവിടെ നിന്ന് ലഭിച്ചു തുടങ്ങിയ നിരവധി കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.

അനധികൃത മദ്യം പിടിച്ചെടുത്ത കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. 24 മണിക്കൂര്‍ കസ്റ്റഡിയാണ് കോടതി എക്‌സൈസിന് അനുവദിച്ചത്. കസ്റ്റഡിയില്‍ വാങ്ങി വീട്ടില്‍ വെച്ച് തെളിവെടുപ്പ് നടത്തിയപ്പോഴും വാഴവറ്റയിലെ വീടിന്റെ ഉടമസ്ഥാവകാശം ആന്റോ നിഷേധിച്ചിരുന്നു. നാല് മണിക്കൂര്‍ നീണ്ട തെളിവെടുപ്പിന് ശേഷമാണ് ആന്റോയെ മീനങ്ങാടി എക്‌സൈസ് ഓഫീസിലെത്തിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ആന്റോയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റും.

പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം, മദ്യം എത്തിച്ചതിലും സൂക്ഷിക്കുന്നതിലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും വ്യാജ മദ്യ നിര്‍മ്മാണത്തിനുള്ള പദാര്‍ത്ഥങ്ങള്‍ എവിടെ നിന്ന് ലഭിച്ചു തുടങ്ങിയ നിരവധി കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. കെട്ടിടത്തില്‍ മദ്യം പിടിച്ചെടുത്ത രണ്ടാം നിലയില്‍ സമാന്തര ബാര്‍ സംവിധാനം ഒരുക്കിയതാണോ പ്രതി എന്നതില്‍ സംശയമുണ്ടെന്നും എക്‌സൈസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ മദ്യം എങ്ങനെ എത്തി എന്നുള്ളതും കെട്ടിടത്തിലെ മുറികളെ കുറിച്ച് അറിയില്ലെന്നും ആന്റോ തെളിവെടുപ്പിനിടയിലും അന്വേഷണസംഘത്തോട് പറഞ്ഞത്.