അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍; മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി
പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്‌സൈസ് പറയുന്നു.
ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും
അനധികൃതമായി മദ്യം കൈവശം വെച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. അതേസമയം, ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്‌സൈസ് പറയുന്നു. ഇന്ന് അറസ്റ്റിലായ ആന്റോയെ വൈകിട്ട് അഞ്ച് മണിയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി രാത്രി 7.40 ഓടെ ജയിലിലേക്ക് കൊണ്ടുപോയി. രാത്രി 9.30 യോടെയാണ് ഇദ്ദേഹത്തെ ജയിലില്‍ എത്തിച്ചത്.
മദ്യം കണ്ടെടുത്ത വീട് ആന്റോയുടെ പേരിലാണെന്ന് പ്രൊസിക്യൂഷന്‍ ധരിപ്പിച്ചു. 2025 ഇല്‍ നികുതി അടച്ച രേഖകള്‍ ഹാജരാക്കിയാതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേസമയം, പ്രതിഭാഗം ഹാജരാക്കിയ രേഖ 2025 ന്ന് മുന്‍പ് ഉള്ളതാണെന്നും വ്യാജ മദ്യം കണ്ടെത്തിയത് ഉള്‍പ്പടെ കോടതിയെ പ്രൊസിക്യൂഷന്‍ ധരിപ്പിച്ചു. റിമാന്‍ഡ് ചെയ്ത ആന്റോയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോകും.
വയനാട് വാഴവറ്റയിലെ വീട്ടില്‍ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എക്‌സൈസ് എസി ബൈജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസില്‍ എത്തി അറസ്റ്റ് ചെയ്തത്.