അനധികൃത ഇ-സിഗരറ്റ് വിൽപന: നെടുമ്പാശ്ശേരിയിൽ രണ്ടുപേർ അറസ്റ്റിൽ 

 നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ അനധികൃതമായി ഇ-സിഗരറ്റ് വിറ്റ രണ്ടു പേരെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് സ്വദേശി റഷീദ്, മലപ്പുറം തിരൂർ സ്വ
 

 നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ അനധികൃതമായി ഇ-സിഗരറ്റ് വിറ്റ രണ്ടു പേരെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് സ്വദേശി റഷീദ്, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് മുനീർ എന്നിവരാണ് അറസ്റ്റിലായത്​.

വിമാനത്താവളത്തിന് മുന്നിലും സിഗ്നൽ കവലയിലും പ്രവർത്തിക്കുന്ന അൽസൈൻ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് എന്ന സ്ഥാപനത്തിൽ രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ് നടത്തിയാണ്​ നൂറ് ഇ-സിഗരറ്റുകൾ പിടിച്ചെടുത്തത്.

വിദേശത്തു നിന്ന്​ എത്തുന്ന ചിലർവഴി വാങ്ങുന്ന ഇ-സിഗരറ്റ് മൂന്നിരട്ടി വിലക്കാണ്​ വിൽക്കുന്നത്​. ഇ-സിഗരറ്റിന്റെ വിൽപനയും ഇറക്കുമതിയും 2019ൽ രാജ്യത്ത്​ നിരോധിച്ചതാണ്​. അറസ്റ്റിലായ രണ്ടു പേരും കടകളിലെ ജീവനക്കാരാണ്.