അനധികൃത സ്വത്ത് സമ്പാദനം; നേരിട്ട് ഹാജരാകണം; പിവി അന്‍വറിന് ഇഡി നോട്ടീസ്

പിവി അന്‍വര്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തി എന്നും ഇഡി കണ്ടെത്തി.

 

പി വി അന്‍വര്‍ ബിനാമി ഇടപാട് നടത്തി എന്ന് ഇഡി കണ്ടെത്തല്‍

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വറിന് ഇഡി നോട്ടീസ്. കൊച്ചി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം. പി വി അന്‍വര്‍ ബിനാമി ഇടപാട് നടത്തി എന്ന് ഇഡി കണ്ടെത്തല്‍. നേരത്തെ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പിഎംഎല്‍എ വകുപ്പ് പ്രകാരമാണ് നടപടി.

പിവി അന്‍വര്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തി എന്നും ഇഡി കണ്ടെത്തി. 2016ല്‍ 14.38 കോടി ആയിരുന്ന പി വി അന്‍വറിന്റെ ആസ്തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു. അന്‍വറിന് പണം പണം നല്‍കിയവരിലേക്കും അന്വേഷണം നീളും. 11 കേന്ദ്രങ്ങളിലായിരുന്നു ഇഡി റെയ്ഡ് നടത്തിയിരുന്നത്. ഇതില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയിരുന്നു. ആസ്തി വര്‍ധനവ് എങ്ങനെ എന്നതിന് പി.വി അന്‍വറിന് കൃത്യമായ വിശദീകരണമില്ല. ബിനാമി ഉടമസ്ഥതയെ സംബന്ധിച്ചും ഫണ്ട് വക മാറ്റി ചിലവഴിച്ചതിലും പ്രാഥമിക തെളിവുകള്‍ ലഭിച്ചെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു.