'കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍...പിന്നെയാ ഡല്‍ഹി', പ്രതിഷേധത്തില്‍ പ്രതികരണവുമായി കൃഷ്ണകുമാര്‍

നീറ്റ് ഉള്‍പ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭം ദില്ലിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിനിടയിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണമെത്തുന്നത്. 

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റര്‍ പങ്കുവച്ചാണ് എന്‍എഫ്ഡിസി ചെയര്‍മാന്‍ കൂടിയായ കൃഷ്ണകുമാര്‍ ഡല്‍ഹിയിലെ നീറ്റ് പരീക്ഷാ ചോര്‍ച്ചയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരിച്ചിട്ടുള്ളത്.

കാശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍ ഡല്‍ഹിയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അറിയാമെന്നും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റര്‍ പങ്കുവച്ചാണ് എന്‍എഫ്ഡിസി ചെയര്‍മാന്‍ കൂടിയായ കൃഷ്ണകുമാര്‍ ഡല്‍ഹിയിലെ നീറ്റ് പരീക്ഷാ ചോര്‍ച്ചയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരിച്ചിട്ടുള്ളത്. നീറ്റ് ഉള്‍പ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭം ദില്ലിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിനിടയിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണമെത്തുന്നത്. 


ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സമ്മര്‍ദത്തിലെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്.