'എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാൻ പറയും,നിങ്ങള്‍ ഇവിടെ ഈ വടിയും പിടിച്ച്‌ നില്‍ക്കേണ്ടതില്ല'; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാൻ പറയുമെന്നും നിങ്ങള്‍ ഇവിടെ ഈ വടിയും പിടിച്ചു നില്‍ക്കേണ്ടതില്ല , മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

 

ഡൽഹിയിലെ കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത് കേരള ഹൗസില്‍ എത്തിയപ്പോള്‍ ആയിരുന്നു പ്രതികരണം.

ഡൽഹി : എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാൻ പറയുമെന്നും നിങ്ങള്‍ ഇവിടെ ഈ വടിയും പിടിച്ചു നില്‍ക്കേണ്ടതില്ല , മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

ഡൽഹിയിലെ കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത് കേരള ഹൗസില്‍ എത്തിയപ്പോള്‍ ആയിരുന്നു പ്രതികരണം. വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി വിജയൻ കടുത്ത അതൃപ്തിയിലെന്നാണ് റിപ്പോർട്ട്.

പിബി യോ​ഗം കഴിഞ്ഞ് പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പം കാറിന് സമീപത്തേക്ക് പോകുമ്പോഴായിരുന്നു ചോദ്യം. പോകുന്നതിനിടെ തിരിഞ്ഞുനിന്ന്, പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്ര കാലമായി എന്നു ചോദിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എം വി ഗോവിന്ദനൊപ്പം കാറില്‍ കയറി പോകുകയായിരുന്നു.