'അയാളെക്കൊണ്ട് പൊറുതിമുട്ടിയാല്‍ ഒരു കൊലപാതകം നടക്കും';എസ്‌ഐക്കെതിരേ ഭീഷണിയുമായി സിപിഎം ജില്ലാ സെക്രട്ടറി
'അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കില്‍ ഞാന്‍ പറയുകയാണ് ഒരു കൊലപാതകം ഇവിടെ നടക്കും' എന്നായിരുന്നു ജോയ് അസി. കമ്മീഷണറോട് പറഞ്ഞത്.
Updated: Oct 2, 2026, 08:40 IST
കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ ജയചന്ദ്രനോടാണ് എസ്‌ഐയെ അപായപ്പെടുത്തുമെന്ന രീതിയില്‍ ഭീഷണിസ്വരത്തില്‍ സെക്രട്ടറി സംസാരിച്ചത്.
സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥനെതിരേ വധഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി ജോയ്. വ്യാഴാഴ്ച വൈകിട്ട് സിപിഎം നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയാണ് കന്റോണ്‍മെന്റ് എസ്‌ഐ ഗോകുലിനെതിരേ ജോയ് ഭീഷണി മുഴക്കിയത്. കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ ജയചന്ദ്രനോടാണ് എസ്‌ഐയെ അപായപ്പെടുത്തുമെന്ന രീതിയില്‍ ഭീഷണിസ്വരത്തില്‍ സെക്രട്ടറി സംസാരിച്ചത്.
'അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കില്‍ ഞാന്‍ പറയുകയാണ് ഒരു കൊലപാതകം ഇവിടെ നടക്കും' എന്നായിരുന്നു ജോയ് അസി. കമ്മീഷണറോട് പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.