ദേശീയഗാനം മാറ്റി ഗണഗീതം പാടിയിട്ട് ഇത് ദേശസ്നേഹമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ പാടില്ല; വി കെ സനോജ്
രാജ്യത്തിന്റെ ദേശീയ ഗാനത്തിന് പകരം വെക്കുന്നതാണോ ഗണഗീതമെന്നും വി കെ സനോജ് ചോദിച്ചു.
ഗണഗീതം വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് പാടിപ്പിച്ചതാണെന്നും കുട്ടികള്‍ മനഃപൂര്‍വം പാടിയതല്ലെന്നും വി കെ സനോജ് പറഞ്ഞു.
വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഗണഗീതം വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് പാടിപ്പിച്ചതാണെന്നും കുട്ടികള്‍ മനഃപൂര്‍വം പാടിയതല്ലെന്നും വി കെ സനോജ് പറഞ്ഞു.
രാജ്യത്തിന്റെ ദേശീയ ഗാനത്തിന് പകരം വെക്കുന്നതാണോ ഗണഗീതമെന്നും വി കെ സനോജ് ചോദിച്ചു. സംഭവത്തില്‍ സമരത്തിലേക്ക് നീങ്ങാനാണ് പാര്‍ട്ടിയുടെ തീരുമാനം. റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്നും വി കെ സനോജ് പറഞ്ഞു.
ആര്‍എസ്എസ് വത്കരണത്തിനെതിരെ ശക്തമായ സമരം നടത്തും. കുട്ടികള്‍ നിഷ്‌കളങ്കമായി ഗണഗീതം പാടിയതാണെന്ന് കരുതുന്നില്ല. ഭരണം ഉപയോഗിച്ച് നിര്‍ബന്ധിച്ച് പാടിപ്പിക്കുകയാണ്. ആര്‍എസ്എസ് രണഗീതം പാടേണ്ടത് ആര്‍എസ്എസിന്റെ ശാഖയിലാണ്. കുട്ടികള്‍ നിരപരാധികളാണ്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വി കെ സനോജ് പറഞ്ഞു.