'യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ തിരിച്ചടി വലുതായിരിക്കും'; വെള്ളാപ്പള്ളിയെ മന്ത്രി സന്ദര്‍ശിച്ചതില്‍ റിജില്‍ മാക്കുറ്റി

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയയിരുന്നു റിജിലിന്റെ വിമര്‍ശനം.

 

വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ വ്യാപക വിമര്‍ശനം ഏല്‍ക്കേണ്ടിവന്ന വെള്ളാപ്പള്ളി നടേശനോട് അടുക്കുന്ന സമീപനാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മന്ത്രി ബിന്ദു കൃഷ്ണ സന്ദര്‍ശിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ട് ഒരു ഈഴവനും ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടില്ലെന്നും ഈ യാഥാര്‍ത്ഥ്യം നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കില്‍ തിരിച്ചടി വലുതായിരിക്കും എന്നുമായിരുന്നു റിജില്‍ മാക്കുറ്റി പറഞ്ഞത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയയിരുന്നു റിജിലിന്റെ വിമര്‍ശനം.

വെള്ളാപ്പള്ളിയെ മന്ത്രി ബിന്ദു കൃഷ്ണ സന്ദര്‍ശിച്ചതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ വ്യാപക വിമര്‍ശനം ഏല്‍ക്കേണ്ടിവന്ന വെള്ളാപ്പള്ളി നടേശനോട് അടുക്കുന്ന സമീപനാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ഇതിന് പുറമേ എന്‍ഡിഎ ഘടകക്ഷി നേതാവ് കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയ്ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.