അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രി സഭ യോഗത്തില്‍ രാഹുല്‍ പ്രഖ്യാപിച്ച ഗ്യാരണ്ടികളില്‍ തീരുമാനം
വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ അടക്കമുള്ള ഇന്ദിരാ ഗ്യാരണ്ടിയാണ് പുതുയുഗ യാത്രയുടെ സമാപനസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
Mar 8, 2026, 09:02 IST
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര
രാഹുല്‍ ഗാന്ധിയുടെ ഗ്യാരന്റിയില്‍ പ്രതീക്ഷയുമായി യുഡിഎഫ്. അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രി സഭ യോഗത്തില്‍ ഗ്യാരണ്ടികളില്‍ തീരുമാനം എടുക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കേരളം പിടിക്കാന്‍ അഞ്ചിന ഗ്യാരണ്ടികളാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ക്ഷേമപെന്‍ഷന്‍ 3000 ആക്കും, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ അടക്കമുള്ള ഇന്ദിരാ ഗ്യാരണ്ടിയാണ് പുതുയുഗ യാത്രയുടെ സമാപനസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
കര്‍ണ്ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസിനെ അധികാരത്തിലേക്കെത്തിച്ച രാഹുലിന്റെ ഗ്യാരണ്ടി കേരളത്തിലും.സ്ത്രീകളെയും യുവാക്കളെയും വയോജനങ്ങളെയും ലക്ഷ്യം വെക്കുന്ന രാഹുലിന്റെ ഗ്യാരണ്ടി വോട്ടാകുമോ എന്നറിയാം.