രണ്ടുകോടി അനുവദിച്ചെങ്കില്‍ ഒരു കല്ല് പോലും ഇടാഞ്ഞതെന്ത്? കോഴഞ്ചേരി പാലത്തില്‍ പോര് കനക്കുന്നു, അബിന്‍ വര്‍ക്കിയ്ക്ക് മറുപടിയുമായി വീണാ ജോര്‍ജ്

2016ല്‍ താന്‍ എംഎല്‍എ ആകുമ്പോള്‍ ആറന്മുള മണ്ഡലത്തില്‍ പൂര്‍ത്തിയായതോ നിര്‍മ്മാണത്തിലുള്ളതോ ആയ ഒരു പ്രോജക്റ്റും ഉണ്ടായിരുന്നില്ല.

 


2016ല്‍ ഭരണാനുമതി ലഭിച്ച പാലത്തിന് എട്ടു വര്‍ഷം മുന്‍പ് തന്നെ ഭരണാനുമതി ലഭിച്ചിരുന്നു എന്ന് പറയുന്നത് വിസ്മയം തന്നെയാണെന്നാണ് വീണാ ജോര്‍ജ് കുറിച്ചത്.

 കോഴഞ്ചേരി പുതിയ പാലത്തിന്റെ 'ക്രെഡിറ്റ്' ആര്‍ക്കെന്നതില്‍ രാഷ്ട്രീയപോര് മുറുകുന്നു. ഏറ്റവുമൊടുവില്‍ പാലവുമായി ബന്ധപ്പെട്ട ക്രെഡിറ്റ് തര്‍ക്കത്തില്‍ ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കിയ്ക്ക് മറുപടിയുമായി മുന്‍ എംഎല്‍എ വീണാ ജോര്‍ജ് രം?ഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വീണാ ജോര്‍ജിന്റെ പുതിയ പ്രതികരണം.


2016ല്‍ ഭരണാനുമതി ലഭിച്ച പാലത്തിന് എട്ടു വര്‍ഷം മുന്‍പ് തന്നെ ഭരണാനുമതി ലഭിച്ചിരുന്നു എന്ന് പറയുന്നത് വിസ്മയം തന്നെയാണെന്നാണ് വീണാ ജോര്‍ജ് കുറിച്ചത്. വിഎസ് സര്‍ക്കാരിന്റെ കാലത്ത് കോഴഞ്ചേരി പാലത്തിന് ടോക്കണ്‍ അനുവദിച്ചിരുന്നു. പിന്നീട് കെ എം മാണിയുടെ കാലത്ത് ഒരു ശുപാര്‍ശ കത്ത് പോലും ലഭിച്ചിരുന്നില്ല.

2016ല്‍ താന്‍ എംഎല്‍എ ആകുമ്പോള്‍ ആറന്മുള മണ്ഡലത്തില്‍ പൂര്‍ത്തിയായതോ നിര്‍മ്മാണത്തിലുള്ളതോ ആയ ഒരു പ്രോജക്റ്റും ഉണ്ടായിരുന്നില്ല. 2012-13 കാലഘട്ടത്തില്‍ രണ്ടുകോടി അനുവദിച്ചിരുന്നെങ്കില്‍ ഒരു കല്ല് പോലും ഇടാഞ്ഞതെന്ത്? 2014ല്‍ 39 കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ച് അനുവദിച്ചെങ്കില്‍ ആ തുക എവിടെപ്പോയി എന്നും വീണാ ജോര്‍ജ് ചോദിച്ചു.
പത്തനംതിട്ട കോഴഞ്ചേരിയിലെ പുതിയ പാലം ഞായറാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പദ്ധതിയുടെ ക്രെഡിറ്റിനെ ചൊല്ലി രാഷ്ട്രീയ പോര് കനക്കുന്നത്. പുതിയ പാലത്തിനായി എല്ലാം ചെയ്തത് താനാണെന്നും അബിന്‍ വര്‍ക്കി എംഎല്‍എ നുണപറയുന്നുവെന്നും വീണാ ജോര്‍ജ് നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയതിന്റെ രേഖപുറത്തുവിട്ട അബിന്‍ വര്‍ക്കി, വീണാ ജോര്‍ജിനെ പരിഹസിച്ചും രം?ഗത്തെത്തി. ഇതിനുപിന്നാലെയാണ് വീണാ ജോര്‍ജ് വീണ്ടും പ്രതികരിച്ചിരിക്കുന്നത്.