ഗൂഢാലോചനയുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ ദിലീപിന് കോടതിയെ സമീപിക്കാം ; ജോയ് മാത്യു
അംഗത്വത്തിനായി വീണ്ടും അപേക്ഷിക്കണം. അങ്ങനെ കുറെ നടപടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിലീപ് അമ്മ സംഘടനയിലേക്ക് തിരിച്ച് വരുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിട്ടില്ല.
നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ജോയ് മാത്യു.വിധി പകര്‍പ്പ് വരുന്നത് വരെ കോടതി വിധി അംഗീകരിച്ചെ പറ്റൂ എന്നായിരുന്നു നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ പ്രതികരണം. ദിലീപ് അമ്മ സംഘടനയിലേക്ക് തിരിച്ച് വരുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിട്ടില്ല. മടങ്ങി വരേണ്ട കാര്യം തീരുമാനിക്കേണ്ടത് ദിലീപ് ആണ്. അദ്ദേഹം രാജിവെച്ച് പോയ വ്യക്തിയാണ്. അതിനാല്‍ തന്നെ അംഗത്വത്തിനായി വീണ്ടും അപേക്ഷിക്കണം. അങ്ങനെ കുറെ നടപടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെ സംഘടനയിലേക്ക് തിരികെ എടുക്കണോ വേണ്ടയോ എന്നുള്ള തീരുമാനം ഏതാനും പേര്‍ക്ക് മാത്രം എടുക്കാന്‍ സാധിക്കില്ല. അതിന് ജനറല്‍ ബോഡിയൊക്കെ ചേരണം. തനിക്കെതിരായ ഗൂഢാലോചനയുണ്ടെന്ന് ദിലീപിന് തോന്നിയിട്ടുണ്ടെങ്കില്‍ ജയിലില്‍ അടച്ച നടപടിക്കെതിരെ അദ്ദേഹം കേസിന് പോകണമെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.