വോട്ടെണ്ണിയാല്‍ ആര്യാടന് കഥ എഴുതാന്‍ പോകാം, സ്വരാജിന് സെക്രട്ടേറിയറ്റിലേക്ക് പോകാം; താന്‍ നിയമസഭയിലേക്കുമെന്ന് പിവി അന്‍വര്‍

75000ന് മുകളില്‍ വോട്ട് തനിക്ക് ലഭിക്കും. അത് ആത്മ വിശ്വാസമല്ല, യാഥാര്‍ത്ഥ്യമാണെന്നും പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

എല്‍ഡിഎഫില്‍ നിന്ന് 25 % വോട്ട് തനിക്ക് ലഭിക്കും.

യുഡിഎഫ് സ്ഥാനാര്‍ഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും പിവി അന്‍വര്‍. വോട്ടെണ്ണി കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോകാം. സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം. താന്‍ നിയമസഭയിലേക്ക് പോകുമെന്നും അന്‍വര്‍ പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് 25 % വോട്ട് തനിക്ക് ലഭിക്കും. യുഡിഎഫില്‍ നിന്ന് 35 % വോട്ടും ലഭിക്കും. 75000ന് മുകളില്‍ വോട്ട് തനിക്ക് ലഭിക്കും. അത് ആത്മ വിശ്വാസമല്ല, യാഥാര്‍ത്ഥ്യമാണെന്നും പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങളുടെ വിഷയങ്ങള്‍ രണ്ട് മുന്നണികളും അവഗണിച്ചു. 2016ല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ബൂത്തില്‍ താന്‍ ആണ് ലീഡ് ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ ബൂത്തില്‍ ലീഡ് ആയി. ഇത്തവണയും നമുക്ക് കാണാം. സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് ബന്ധപ്പെടാന്‍ മൂന്നു മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. അവര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മുണ്ടൂരില്‍ ദാരുണമായ മരണത്തിനിടെയാണ് തെരഞ്ഞെടുപ്പെന്നും അന്‍വര്‍ പറഞ്ഞു.