തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഐക്യകണ്‌ഠേന മുഖ്യമന്ത്രിയെ തീരുമാനിക്കും ; പാണക്കാട് ശിഹാബ് തങ്ങള്‍
എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തീരുമാനം കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു
Updated: May 3, 2026, 17:06 IST
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് തീരുമാനിക്കുന്നത് മുസ്ലിം ലീഗ് പിന്തുണക്കും. പരമ്പരാഗതമായിട്ട് അങ്ങനെയാണ് ലീഗ് ചെയ്യാറുള്ളത്.
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത് സ്വാഭാവികമാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ അതില്‍ ഐക്യകണ്‌ഠേന തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് തീരുമാനിക്കുന്നത് മുസ്ലിം ലീഗ് പിന്തുണക്കും. പരമ്പരാഗതമായിട്ട് അങ്ങനെയാണ് ലീഗ് ചെയ്യാറുള്ളത്. എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തീരുമാനം കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു
ലീഗിന് എല്ലാ കാലത്തും മുന്നണിയില്‍ നല്ല പരിഗണന ലഭിച്ചിട്ടുണ്ട്. അധികാരത്തില്‍ ഇല്ലാത്ത പത്തു വര്‍ഷം സംഘടനയെ നന്നാക്കാന്‍ കഴിഞ്ഞു. ലീഗിന് അര്‍ഹതയുള്ളത് ലഭിക്കും. യുഡിഎഫ് തരംഗമുണ്ടാകും എന്ന് എല്ലാവരും ഉറപ്പിച്ചു. ജനങ്ങള്‍ പ്രതീക്ഷിച്ച പോലെ ഭരണമാറ്റം ഉണ്ടാകുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.