'നെറികേടുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമെങ്കില്‍ ഞങ്ങള്‍ ഒരുകൂട്ടം ധിക്കാരികള്‍'; മുഖ്യമന്ത്രി വി ഡി സതീശന് അലോഷ്യസിന്റെ മറുപടി
'നെറികേടുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമെങ്കില്‍ ഞങ്ങള്‍ ഒരുകൂട്ടം ധിക്കാരികള്‍'; മുഖ്യമന്ത്രി വി ഡി സതീശന് അലോഷ്യസിന്റെ മറുപടി
വിരല്‍ ചൂണ്ടിക്കൊണ്ടുള്ള ഒരു ചിത്രവും അലോഷ്യസ് പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്കിലൂടെയുള്ള അലോഷ്യസ് സേവ്യറിന്റെ പ്രതികരണം.
കെഎസ്യുവിന് എതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. 'നെറികേടുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമെങ്കില്‍ ഞങ്ങള്‍ ഒരുകൂട്ടം ധിക്കാരികള്‍'എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള അലോഷ്യസ് സേവ്യറിന്റെ പ്രതികരണം. വിരല്‍ ചൂണ്ടിക്കൊണ്ടുള്ള ഒരു ചിത്രവും അലോഷ്യസ് പങ്കുവെച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ തുറന്നടിച്ച് നേരത്തെയും അലോഷ്യസ് സേവ്യര്‍ രംഗത്തെത്തിയിരുന്നു. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെഎസ്യു ആശങ്ക അറിയിച്ചതില്‍ എന്താണ് തെറ്റ് എന്ന് അലോഷ്യസ് സേവ്യര്‍ ചോദിച്ചിരുന്നു, കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തിന്റെ തെരുവില്‍ സമരം ചെയ്ത ആളുകളുടെ വൈകാരികത ഉള്‍ക്കൊണ്ട് കെഎസ്യു മുഖ്യമന്ത്രിയെ ആശങ്ക അറിയിക്കുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞിരുന്നു. കെഎസ്യുവിന് എതിരായ പ്രതികരണത്തില്‍ മുഖ്യമന്ത്രി ജാഗ്രത പാലിക്കണമായിരുന്നുവെന്നും അലോഷ്യസ് സേവ്യര്‍ ചൂണ്ടിക്കാട്ടിയിരുന്നു.