വി ഡി സതീശന്‍ സര്‍ക്കാര്‍ യൂ ടേണ്‍ സര്‍ക്കാരെന്ന് ജനങ്ങള്‍ സംശയിച്ചാല്‍ കുറ്റം പറയാനാകില്ല ; പി ജെ കുര്യന്‍
അഴിമതിക്കാരെ ജയിലില്‍ അടയ്ക്കണം. അല്ലെങ്കില്‍ ഈ സര്‍ക്കാരിനെതിരെ ജനം തിരിയുമെന്നും പി ജെ കുര്യന്‍ പറഞ്ഞു.
പി എസ് സി ക്രമക്കേട് വിവാദത്തില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയോഗിക്കണം.
വി ഡി സതീശന്‍ സര്‍ക്കാര്‍ യൂ ടേണ്‍ സര്‍ക്കാരെന്ന് ജനങ്ങള്‍ സംശയിച്ചാല്‍ കുറ്റം പറയാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ഊരാളുങ്കലിന് അന്വേഷണം പോലും നടത്താതെ ക്ലീന്‍ചിറ്റ് കൊടുത്തത് തെറ്റ്. പ്രതിപക്ഷത്തിരുന്നപ്പോള്‍ അഴിമതി ആരോപണം ഉന്നയിച്ചതാണ്. പി എസ് സി ക്രമക്കേട് വിവാദത്തില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയോഗിക്കണം. അഴിമതിക്കാരെ ജയിലില്‍ അടയ്ക്കണം. അല്ലെങ്കില്‍ ഈ സര്‍ക്കാരിനെതിരെ ജനം തിരിയുമെന്നും പി ജെ കുര്യന്‍ പറഞ്ഞു.
ബന്ധു നിയമനത്തില്‍ ഔചിത്യക്കുറവുണ്ടെന്നും പി ജെ കുര്യന്‍ വിമര്‍ശിച്ചു. സ്റ്റാഫ് നിയമനങ്ങളില്‍ ഉള്‍പ്പെടെ പാര്‍ട്ടി പരിശോധന അനിവാര്യമാണ്. പാര്‍ട്ടി - സര്‍ക്കാര്‍ ഏകോപനത്തിന് കമ്മിറ്റി അത്യാവശ്യമാണ്. വീര്യം കുറഞ്ഞ മദ്യ വിവാദത്തില്‍ ആദ്യം യുഡിഎഫില്‍ തീരുമാനക്കണമായിരുന്നുവെന്നും ഏത് നയവും പാര്‍ട്ടിയിലും യുഡിഎഫിലും ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും പി ജെ കുര്യന്‍ നിര്‍ദേശിച്ചു. കെപിസിസി അധ്യക്ഷനെ ഉടന്‍ നിയമിക്കണം എന്നും കുര്യന്‍ ആവശ്യപ്പെട്ടു.