'അതിന്റെ പേരില്‍ മാപ്പ് പറയേണ്ടി വന്നിട്ടുണ്ടെങ്കില്‍ അതാവും വി.ഡി. സതീശന് വലിയ ബഹുമാനക്കുറവ്'; മഹേഷ് കുഞ്ഞുമോനെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ്
'അതിന്റെ പേരില്‍ മാപ്പ് പറയേണ്ടി വന്നിട്ടുണ്ടെങ്കില്‍ അതാവും വി.ഡി. സതീശന് വലിയ ബഹുമാനക്കുറവ്'; മഹേഷ് കുഞ്ഞുമോനെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ്
സാധാരണ മനുഷ്യരോടൊപ്പം അവരുടെ ഭാഷയിലും സംസ്‌കാരത്തിലും ഇടപെടാന്‍ ആഗ്രഹിക്കുന്നയാള്‍- രാജു പി നായര്‍ പറയുന്നു.
മാന്യവും സഭ്യവുമായ ആശയവിനമയവും വിശേഷണങ്ങള്‍ക്കുമപ്പുറം യാതൊരു പ്രിവിലേജും ആഗ്രഹിക്കാത്തതും, ആ പ്രിവിലേജില്‍ അസ്വസ്ഥനാവുകയും ചെയ്യുന്ന വ്യക്തിയാണ് സതീശന്‍.
മുഖ്യമന്ത്രി വി.ഡി. സതീശനെ ബഹുമാനത്തോടെയും, സര്‍ എന്നും അഭിസംബോധന ചെയ്തില്ല എന്നും അതിന്റെ പേരില്‍ മിമിക്രി താരം മഹേഷ് കുഞ്ഞുമോനെതിരെ സൈബര്‍ ആക്രമണം നടന്നതുമായുള്ള വാര്‍ത്ത അലോസരപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍. ഹേഷ് കുഞ്ഞുമോനെതിരെ അത്തരത്തില്‍ ഏതെങ്കിലും വിമര്‍ശനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. മഹേഷിന് അതിന്റെ പേരില്‍ മാപ്പ് പറയേണ്ടി വന്നിട്ടുണ്ടെങ്കില്‍ അതാവും വി.ഡി. സതീശന് വലിയ ബഹുമാനക്കുറവെന്ന് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയായ രാജു പി നായര്‍ പറഞ്ഞു.
മാന്യവും സഭ്യവുമായ ആശയവിനമയവും വിശേഷണങ്ങള്‍ക്കുമപ്പുറം യാതൊരു പ്രിവിലേജും ആഗ്രഹിക്കാത്തതും, ആ പ്രിവിലേജില്‍ അസ്വസ്ഥനാവുകയും ചെയ്യുന്ന വ്യക്തിയാണ് സതീശന്‍. പലര്‍ക്കും അയാള്‍ വി.ഡി.യാണ്, ചിലര്‍ക്ക് സതീശനും, ബഹുഭൂരിപക്ഷം ആളുകള്‍ക്കും സതീശേട്ടനുമാണ് അയാള്‍. സാധാരണ മനുഷ്യരോടൊപ്പം അവരുടെ ഭാഷയിലും സംസ്‌കാരത്തിലും ഇടപെടാന്‍ ആഗ്രഹിക്കുന്നയാള്‍- രാജു പി നായര്‍ പറയുന്നു.
മിമിക്രി ഒരു കലയാണ്, ആക്ഷേപഹാസ്യമാണ് അതില്‍ പ്രധാനം. മാന്യമായ വിമര്‍ശനം സര്‍ക്കാരിനെതിരെ ഉന്നയിക്കേണ്ട മാധ്യമം കൂടിയാണ് മിമിക്രി. മുഖ്യമന്ത്രി അദ്ദേഹത്തെ കുറിച്ച് ഒരു ആക്ഷേപഹാസ്യം നേരിട്ട് കണ്ടാല്‍ അത് ആസ്വദിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. മഹേഷ് കുഞ്ഞുമോനെതിരെ അത്തരത്തില്‍ ഏതെങ്കിലും വിമര്‍ശനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. മഹേഷിന് അതിന്റെ പേരില്‍ മാപ്പ് പറയേണ്ടി വന്നിട്ടുണ്ടെങ്കില്‍ അതാവും വി.ഡി. സതീശന് വലിയ ബഹുമാനക്കുറവ്- രാജു പി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രി വിഡി സതീശന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് തനിക്കെതിരെ ഒരു സംഘം സൈബറാക്രമണം നടത്തുന്നുവെന്ന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.