കോണ്‍ഗ്രസ് വിജയിച്ചാല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം ; രണ്ടു ദിവസത്തിനകം ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലെത്തും

പ്രതിപക്ഷ വി ഡി സതീശന്‍ നാളെ തലസ്ഥാനത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലിരുന്നാകും ഫലം അറിയുക.

 

തരംഗമെങ്കില്‍ 100 സീറ്റ് വരെ കിട്ടി അധികാരത്തില്‍ എത്തും എന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമെങ്കില്‍ രണ്ട് ദിവസത്തിനകം ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലെത്തും. നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം തേടും. നടപടികള്‍ വേഗത്തിലാക്കാനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം അറിഞ്ഞശേഷം നേതൃത്വം ഘടകകക്ഷികളുടെ നിലപാട് തേടും

തരംഗമെങ്കില്‍ 100 സീറ്റ് വരെ കിട്ടി അധികാരത്തില്‍ എത്തും എന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഏത് സാഹചര്യത്തിലും 80ന് മുകളില്‍ സീറ്റ് യുഡിഎഫ് ഉറപ്പിക്കുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചു. കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് ഇത്തവണ പ്രത്യേക ട്രെയിനിംഗും പൂര്‍ത്തിയാക്കി. പ്രതിപക്ഷ വി ഡി സതീശന്‍ നാളെ തലസ്ഥാനത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലിരുന്നാകും ഫലം അറിയുക. ഫലം വന്ന ശേഷം മാധ്യമങ്ങളെ കാണും.