ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണം: മാരിയുടെ മകന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും

ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ മരിച്ച മാരിയുടെ മകന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും.ഇതിനായി വനം വകുപ്പിന്റെ പ്രത്യേക മാതൃകാ സഹായ പദ്ധതി തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയതായും വനം മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു

 

ഇന്ന് രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സൂര്യനെല്ലി സ്വദേശിനിയായ മാരിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇടുക്കി :ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ മരിച്ച മാരിയുടെ മകന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും.ഇതിനായി വനം വകുപ്പിന്റെ പ്രത്യേക മാതൃകാ സഹായ പദ്ധതി തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയതായും വനം മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു.

ഇന്ന് രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സൂര്യനെല്ലി സ്വദേശിനിയായ മാരിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തിരുവള്ളൂർ ഉന്നതിയില്‍ നിന്നും മകൻ രക്ഷകനെ സ്കൂളിലേക്ക് അയക്കാനായി റോഡിലേക്ക് ഇറങ്ങിയതായിരുന്നു മാരി.

എന്നാല്‍ മേഖലയില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നതിനാല്‍ റോഡരികില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ ഇവർക്ക് കാണാൻ കഴിഞ്ഞില്ല. തുടർന്നുണ്ടായ ആനയുടെ പൊടുന്നനെയുള്ള ആക്രമണത്തില്‍ മാരി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.

ആക്രമണത്തില്‍ കൈയ്ക്കും കാലിനും പരിക്കേറ്റ മകൻ രക്ഷകനെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചിട്ടുണ്ട്