ഇടുക്കിയിൽ നിക്ഷേപകൻ സാബു ജീവനൊടുക്കിയ കേസ് : അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
ഇടുക്കി കട്ടപ്പനയില്‍ നിക്ഷേപകന്‍ സാബുവിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ നിക്ഷേപകന്‍ സാബുവിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സിപിഐഎം നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ സമ്മര്‍ദ്ദമൂലമാണ് സാബു ജീവനൊടുക്കിയതെന്നാണ് പരാതി.സാബുവിന്റെ ഭാര്യയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ഇവർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
2024 ഡിസംബർ 20നാണ് റൂറൽ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ സാബു തോമസ് തൂങ്ങിമരിച്ചത്. സിപിഐഎം ഭരിക്കുന്ന ബാങ്കില്‍ പണം നിക്ഷേപിച്ചിരുന്നെങ്കിലും ആവശ്യത്തിന് പിന്‍വലിക്കാന്‍ കഴിഞ്ഞില്ലെന്ന് സാബു പരാതിപ്പെട്ടിരുന്നു. ഭാര്യയുടെ ചികിത്സയക്കായി 15 ലക്ഷം രൂപ പിന്‍വിക്കാന്‍ സധിച്ചില്ലെന്നായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് ഭരണസമിതിയെ സമീപിച്ചിരുന്നെങ്കിലും പണം കിട്ടിയിരുന്നില്ല. പണം പിൻവലിക്കാൻ ചെന്നപ്പോൾ ഉദ്യോഗസ്ഥർ അപമാനിക്കുകയും, സിപിഐഎം നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതിൽ മനംനൊന്താണ് സാബു ജീവനൊടുക്കിയതെന്നാണ് ആരോപണം.
ഭരണസമിതിയിലുള്ള സിപിഐഎം നേതാവായ വി ആര്‍ സനില്‍ സാബുവിനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഭീഷിണിയാണ് സാബു ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ലോക്കല്‍ പൊലീസ് കേസ് അന്വേഷിച്ചതില്‍ കുടുംബം അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ മാറിയതോടെയാണ് വിശദമായ അന്വേഷണത്തിന് അനുമതി തേടി കുടുംബം രംഗത്ത് വന്നത്. സിപിഎം നേതാക്കളാണ് പ്രതി സ്ഥാനത്തുള്ളത്. കുടുംബത്തിൻ്റെ പരാതിയിൽ കേസ് ഇന്നലെ ക്രൈം ബ്രാഞ്ചിന് കൈമാറി.