ഇടുക്കി ജില്ലയിൽ പിന്നാക്ക ക്ഷേമ വകുപ്പിന് ആസ്ഥാന മന്ദിരം പണിയും: മന്ത്രി ഒ ആർ കേളു

ഇടുക്കി : പട്ടിക വിഭാഗക്കാർക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതികളിൽ  പ്രത്യേകം ശ്രദ്ധിക്കണമെന്നും, ഭൂ പ്രശ്നങ്ങൾ ഉള്ള സ്ഥലം വാങ്ങി നൽകരുതെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.വകുപ്പുകളുടെ പദ്ധതി നിർവഹണം കൂടുതൽ കാര്യക്ഷമമാക്കണം.വ്യക്തിഗത പദ്ധതികൾ നടപ്പാക്കുന്നതിൽ ശ്രദ്ധിക്കണം.

റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പട്ടികജാതി -പട്ടിക വർഗ സങ്കേതങ്ങളിൽ  ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ പദ്ധതി അവലോകന യോഗത്തിൽ ജലവിഭവകുപ്പ് മന്ത്രി റോസി അഗസ്റ്റിൻ, 

എംഎൽഎമാരായ എംഎം മണി, വാഴൂർ സോമൻ, എ രാജ,എസ്‌ടി വകുപ്പ് ഡയറക്ടറായ രേണു രാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,ജില്ലാ കളക്ടര്‍, ജില്ലാ  പ്ലാനിംഗ് ഓഫീസര്‍,  പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍മാര്‍, ഐടിഡിപി പ്രോജക്ട് ഓഫീസർമാർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.