ഇടുക്കിയിൽ 16 കാരിയെ പീഡിപ്പിച്ച കേസ് ; രണ്ടുപേർ പിടിയിൽ
കട്ടപ്പന :16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേരെ ഉപ്പുതറ പൊലീസ് അറസ്റ്റു ചെയ്തു. ഒരാൾക്കെതിരെ കേസെടുത്തു. ഉപ്പുതറ അയ്യപ്പൽ കോവിൽ നാലകത്ത് മൻസൂർ അലി (47) , ലോൺട്രി ചാലുങ്കൽ ശ്രീകുമാർ എന്ന സുനിൽ (38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
മൂന്നാം പ്രതി സാബു വിദേശത്താണ്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. മൂന്നു പേരും സുഹൃത്തുക്കളാണ്. 2022, 2023 വർഷങ്ങളിലാണ് പ്രതികൾ പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചത്. സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് പീഡന വിവരം പറഞ്ഞത്. അധ്യാപകരുടെ നിർദേശ പ്രകാരം പെൺകുട്ടി ഉപ്പുതറ പൊലീസിൽ പരാതി നൽകി.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എസ്. ഐ. മിഥുൻ മാത്യു, ഗ്രേഡ് എസ്.ഐ. എസ്. സിയാദ് മോൻ, സി.പി.ഒ. മാരായ പി.പി.അജേഷ്, ജിജോ വിജയൻ, ജോളി ജോസഫ്, എ.പി. അജിമോൻ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതി പ്രതികളെ റിമാൻഡു ചെയ്തു.