ഇടുക്കിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി

 കുമളി അതിർത്തി ചെക്ക്പോസ്റ്റിന് സമീപം രാത്രി ഒന്നരയോടെ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി വലിയ അപകടമുണ്ടായി. തമിഴ്‌നാട്ടിൽ നിന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങളുമായി എത്തിയ ലോറി പരിശോധനയ്ക്കായി നിർത്തിയിട്ടിരുന്ന സമയത്താണ് സംഭവം.
 

 ഇടുക്കി: കുമളി അതിർത്തി ചെക്ക്പോസ്റ്റിന് സമീപം രാത്രി ഒന്നരയോടെ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി വലിയ അപകടമുണ്ടായി. തമിഴ്‌നാട്ടിൽ നിന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങളുമായി എത്തിയ ലോറി പരിശോധനയ്ക്കായി നിർത്തിയിട്ടിരുന്ന സമയത്താണ് സംഭവം.

പരിശോധന പൂർത്തിയാക്കി ജീവനക്കാർ തിരികെ വാഹനത്തിനടുത്തേക്ക് മടങ്ങവേ അപ്രതീക്ഷിതമായി ലോറിയുടെ ബ്രേക്ക് റിലീസാവുകയും, വാഹനം മുന്നോട്ടുരുണ്ട് റോഡിന്റെ എതിർവശത്തുള്ള കടകളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടസമയത്ത് റോഡരികിൽ ഉണ്ടായിരുന്ന ശബരിമല തീർത്ഥാടകർ വാഹനം ഉരുണ്ടുവരുന്നത് കണ്ട് പെട്ടെന്ന് ഓടി മാറിയതിനാലാണ് വൻ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.