ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം 'പ്രണയത്തകര്‍ച്ച' : അന്വേഷണം ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയിലേക്ക്,  സൗഹൃദത്തിലായത് പഞ്ചാബിലെ പരിശീലനത്തിനിടെ

കോ​ന്നി ​:​ ​തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയും പത്തനംതിട്ട സ്വദേശിനിയുമായ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയുള്ളതായി പിതാവ് മധുസൂദനൻ.

 
IB officer Megha's death 'love breakup': Investigation leads to IB officer from Malappuram, who became friends during training in Punjab

കോ​ന്നി ​:​ ​തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയും പത്തനംതിട്ട സ്വദേശിനിയുമായ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയുള്ളതായി പിതാവ് മധുസൂദനൻ.

അ​തി​രു​ങ്ക​ൽ​ ​കാ​ര​യ്ക്ക​കു​ഴി​ ​പൂ​ഴി​ക്കാ​ട് ​മേ​ഘ​യെ​യാ​ണ് ​(25​)​ ​തി​രു​വ​ന​ന്ത​പു​രം​ ​പേ​ട്ട​യ്ക്കും​ ​ചാ​ക്ക​യ്ക്കു​മി​ട​യി​ലെ​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മ​രി​ച്ച​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​ത്. ഒ​രു​ ​വ​ർ​ഷം​ ​മു​മ്പാ​ണ് ​മേ​ഘ​ ​എ​മി​ഗ്രേ​ഷ​ൻ​ ​ഐ.​ബി​യി​ൽ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ച​ത്.​ ​തി​ങ്ക​ളാ​ഴ്ച​ ​രാ​വി​ലെ​ ​നൈ​റ്റ് ​ഡ്യൂ​ട്ടി​ ​ക​ഴി​ഞ്ഞ് ​മ​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ​

ഞാ​യ​റാ​ഴ്ച​ ​രാ​വി​ലെ​യും​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ചി​രു​ന്നു.​ ​ജോ​ലി​ ​ക​ഴി​ഞ്ഞ് ​താ​മ​സ​സ്ഥ​ല​ത്തേ​ക്കാ​ണ് ​മ​ക​ൾ​ ​പോ​കു​ന്ന​ത്.​ ​ആ​ ​വ​ഴി​യി​ൽ​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ല്ല.​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കു​ള്ളി​ട​ത്തേ​ക്ക് ​പോ​യ​തി​ന് ​പി​ന്നി​ൽ​ ​ദു​രൂ​ഹ​ത​യു​ണ്ട്.​ ​ട്രാ​ക്കി​ലൂ​ടെ​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ച് ​ന​ട​ന്നെ​ന്നാ​ണ് ​ദൃ​ക്സാ​ക്ഷി​ക​ൾ​ ​പ​റ​ഞ്ഞ​ത്.​ ​അ​ന്വേ​ഷി​ച്ചാ​ൽ​ ​വി​ളി​ച്ച​ത് ​ആ​രെ​യാ​ണെ​ന്ന് ​ക​ണ്ടെ​ത്താം.​ ​മ​ര​ണ​ത്തി​ൽ​ ​വി​ശ​ദ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​മ​ധു​സൂ​ദ​ന​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

അതേസമയം കൊ​ച്ചി​യി​ൽ​ ​ജോ​ലി​ചെ​യ്യു​ന്ന​ ​ഐ.​ബി​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​യു​മാ​യി​ ​പെ​ൺ​കു​ട്ടി​ക്ക് ​അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ​വി​വ​രം.​പ​ഞ്ചാ​ബി​ൽ​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് ​ഇ​രു​വ​രും​ ​സൗ​ഹൃ​ദ​ത്തി​ലാ​യ​ത്.​ ​ഇ​ക്കാ​ര്യം​ ​മേ​ഘ​ ​വീ​ട്ടു​കാ​രോ​ട് ​പ​റ​ഞ്ഞി​രു​ന്നു.​ആ​ദ്യം​ ​വീ​ട്ടു​കാ​രു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​എ​തി​ർ​പ്പു​യ​ർ​ന്നു​വെ​ങ്കി​ലും​ ​പി​ന്നീ​ട് ​അ​വ​ർ​ ​സ​മ്മ​തി​ച്ചു.​ ​എ​ന്നാ​ൽ​ ​വി​വാ​ഹ​ത്തി​ലേ​ക്ക് ​കാ​ര്യ​ങ്ങ​ളി​ലേ​യ്‌​ക്കെ​ത്തി​യ​പ്പോ​ൾ​ ​ഇ​യാ​ൾ​ ​ബ​ന്ധ​ത്തി​ൽ​ ​നി​ന്നും​ ​പി​ന്മാ​റി.​ ​ഇ​താ​ണ്‌​ ​മേ​ഘ​യെ​ ​ട്രെ​യി​ന് ​മു​മ്പി​ൽ​ ​ചാ​ടി​ ​ജീ​വ​നൊ​ടു​ക്കാ​ൻ​ ​കാ​ര​ണ​മെ​ന്നാ​ണ് ​ആ​രോ​പ​ണം.

മ​ര​ണ​ത്തി​ന് ​പി​ന്നാ​ലെ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​ങ്കു​വെ​ച്ച​ ​വി​വ​ര​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​വീ​ട്ടു​കാ​ർ​ ​ദു​രൂ​ഹ​ത​ക​ൾ​ ​മ​ന​സി​ലാ​ക്കി​യ​ത്.​ ​അ​ടു​ത്ത​കാ​ല​ത്ത് ​അ​ധി​കം​ ​ആ​രോ​ടും​ ​സം​സാ​രി​ക്കാ​തെ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​മേ​ഘ​ ​ഫോ​ണി​ൽ​ ​ചെ​ല​വ​ഴി​ച്ചി​രു​ന്ന​താ​യും​ ​പൊ​ലീ​സി​ന് ​മൊ​ഴി​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​

വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വീ​ട്ടു​കാ​രു​ടെ​യും​ ​കൂ​ടു​ത​ൽ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​മൊ​ഴി​യെ​ടു​ത്ത​ ​ശേ​ഷം​ ​പൊ​ലീ​സ് ​കൂ​ടു​ത​ൽ​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​ക​ട​ക്കും.​ ​മേ​ഘ​യു​ടെ​ ​ഫോ​ൺ​ ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ന്ന​തി​നാ​ൽ​ ​അ​തി​ൽ​ ​നി​ന്ന് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കാ​ൻ​ ​പൊ​ലീ​സി​ന് ​ക​ഴി​ഞ്ഞി​ല്ല.​മേ​ഘ​യു​ടെ​ ​ഫോ​ൺ​ ​ന​മ്പ​രി​ലേ​ക്ക് ​സം​ഭ​വ​ത്തി​ന് ​തൊ​ട്ടു​മു​മ്പു​ള്ള​ ​കാ​ൾ​ ​ലി​സ്റ്റു​ക​ൾ​ ​പൊ​ലീ​സ് ​ശേ​ഖ​രി​ച്ചു.​