ഐ എ എസ് ഉദ്യോഗസ്ഥരായ ഡോ. ബി അശോകിനെയും എന്‍ പ്രശാന്തിനെയും സര്‍വീസില്‍ തിരിച്ചെടുത്തു
ഇടത് സര്‍ക്കാറിനെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തൊട്ടുമുമ്പ് അശോകിനെ സസ്‌പെന്‍ഡ് ചെയ്തത്
Jun 7, 2026, 16:04 IST
ഇന്നലെയാണ് സതീശന്‍ സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഇരുവരെയും സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.
പിണറായി സര്‍ക്കാറിന്റെ കാലത്ത് സസ്‌പെന്‍ഡ് ചെയ്തിരുന്ന ഐ എ എസ് ഉദ്യോഗസ്ഥരായ ഡോ. ബി അശോകിനെയും എന്‍ പ്രശാന്തിനെയും സര്‍വീസില്‍ തിരിച്ചെടുത്തു. ഇന്നലെയാണ് സതീശന്‍ സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഇരുവരെയും സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി എ ജയതിലക് ഇതുസംബന്ധിച്ച ഉത്തരവിറക്കിയതോടെ തീരുമാനം പ്രാബല്യത്തിലായി.
നേരത്തെ ഇടത് സര്‍ക്കാറിനെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തൊട്ടുമുമ്പ് അശോകിനെ സസ്‌പെന്‍ഡ് ചെയ്തത്. രണ്ട് വര്‍ഷമായി പുറത്തുള്ള പ്രശാന്ത് നേരിട്ടത് നിരവധി സസ്‌പെന്‍ഷനുകളാണ്. സര്‍ക്കാര്‍ നയങ്ങളെയും ഉന്നതഉദ്യോസ്ഥരുടെ നടപടികളെയും വിമര്‍ശിക്കാന്‍ ഒരു മടിയും കാണിക്കാത്ത വ്യക്തികളാണ് അശോകിനും, കളക്ടര്‍ ബ്രോ എന്ന പേരില്‍ പ്രശസ്തനായ പ്രശാന്തിനും പലപ്പോഴും തിരിച്ചടിയായിട്ടുള്ളത്.