ഹെലികോപ്റ്റര്‍ എടുത്ത് കണ്ണൂര്‍ വരെ പോയി ഊണ് കഴിച്ച് മടങ്ങി വന്നു, ചുമ്മാ ഒരു ടൈം പാസ്: വി കെ സനോജ്

ഇനി ആരേലും ചോദിച്ചാല്‍ ഞാനൊന്ന് ഭക്ഷണം കഴിച്ചതാണോ തെറ്റ് എന്ന് ചോദിച്ച് കളയും....

 

ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്ത് കര്‍ണ്ണാടകയിലെ മംഗലാപുരത്തേയ്ക്ക് പറന്നത് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുക്കളെ കാണാന്‍....

വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎല്‍എ. നേരത്തെ മുഖ്യമന്ത്രി നടത്തിയ മംഗലാപുരം യാത്രയെയും കൊച്ചിയില്‍ അജ്ഞാതനായ ഇന്‍വെസ്റ്ററെ കാണാനായി ഹെലികോപ്റ്ററില്‍ കൊച്ചിയിലേയ്ക്ക് പോയതും ചൂണ്ടിക്കാണിച്ചാണ് വി കെ സനോജിന്റെ പരിഹാസം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു വി കെ സനോജ് വി ഡി സതീശനെ പരിഹസിച്ചത്.

വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം


ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്ത് കര്‍ണ്ണാടകയിലെ മംഗലാപുരത്തേയ്ക്ക് പറന്നത് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുക്കളെ കാണാന്‍....
സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ കൊച്ചിക്ക് പറന്നത് അജ്ഞാതനായ ഇന്‍വെസ്റ്ററെ കാണാന്‍....
ഇപ്പോ കര്‍ണ്ണാടകയിലെ തന്നെ കൂര്‍ഗിലേയ്ക്ക് പറന്നത് കല്യാണം കൂടാനാണത്രെ....
എന്നിട്ട് കൂര്‍ഗിലേയ്ക്ക് പോയോ...?
ഇല്ല, കണ്ണൂരില്‍ ഇറങ്ങി ഊണും കഴിച്ച് തിരികെ എറണാകുളത്തേയ്ക്ക് മടങ്ങി...
അതായത് ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോള്‍ ഹെലികോപ്റ്റര്‍ എടുത്ത് കണ്ണൂര്‍ വരെ പോയി ഊണ് കഴിച്ച് മടങ്ങി വന്നു...!
ചുമ്മാ ഒരു ടൈം പാസ്...!
ആരുമൊന്ന് ചോദിച്ചേക്കരുതേ....
ഇനി ആരേലും ചോദിച്ചാല്‍ ഞാനൊന്ന് ഭക്ഷണം കഴിച്ചതാണോ തെറ്റ് എന്ന് ചോദിച്ച് കളയും....
വെറുതെ എന്തിനാ ആ സങ്കടം നമ്മള്‍ കാണുന്നത് ...!